കല്ലടിക്കോട്:സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്തേകാന്‍ കരിമ്പ യില്‍ ശീതകാല പച്ചക്കറി കൃഷിയും.കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പച്ചക്കറി വികസന പദ്ധതിയു ടെ ഭാഗമായി ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹനം നടത്തുന്ന ത്.ഇതിനായി മരുതംകാട് ജിനി ജോര്‍ജ്ജിന്റൈ നഴ്‌സറിയില്‍ ഒരു ലക്ഷം തൈകള്‍ തയ്യാറാക്കി.കാബേജ്,കോളി ഫ്‌ളവര്‍ തൈകളാണ് വിവിധ വാര്‍ഡുകളിലേക്ക് വിതരണം ചെയ്യുന്നത്.മണ്ണാര്‍ക്കാട് ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലേക്കുള്ള തൈകളും ഇവിടെ ഒരുങ്ങുന്നു.കരിമ്പ കാര്‍ഷിക കര്‍മ്മ സേന,ഇക്കോഷോപ്പ്,വാര്‍ഡ് തല പഴം പച്ചക്കറി ക്ലസ്റ്ററുകള്‍ എന്നിവയുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൈവിതരണോദ്ഘാടനം കെവി വിജയദാസ് എംഎല്‍എ നിര്‍വ്വഹി ച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ അധ്യക്ഷയായി. കൃഷി ഓഫീസര്‍ പി.സാജിദലി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ്, എം.കെ. രാമ കൃഷ്ണന്‍,പ്രിന്‍സി,ജോഷി, കൃഷി അസിസ്റ്റന്റുമാരായ മഹേഷ് വി.എസ്,സീന ജോസഫ്,കരിമ്പ ഇക്കോഷോപ്പ് പ്രസിഡന്റ് മണി കണ്ഠന്‍.സി.കെ,സെക്രട്ടറി എം.കെ.രാമകൃഷ്ണന്‍,ഹണി മോള്‍, ജിനി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.