കല്ലടിക്കോട്:ഇരുപത് രൂപയ്ക്ക് ഊണൊരുക്കി കരിമ്പയിലും ജനകീ യ ഹോട്ടല്‍ തുറന്നു.ചോറും ഒഴിച്ച് കൂട്ടാനും ഉപ്പേരിയും ഒരു നാടന്‍ വിഭവവും അച്ചാറും ഉള്‍പ്പെടുനന്നതാണ് 20 രൂപയുടെ ഊണ്. പാഴ് സല്‍ 25 രൂപയ്ക്കും 30 രൂപയ്ക്ക് രണ്ട് കിലോമീറ്ററിനുള്ളില്‍ വാതി ല്‍പ്പടി സൗകര്യവും ഒരുക്കിയിട്ടുണ്ട്.സുമനസ്സുകളുടെ സ്‌പോണ്‍സ ര്‍ഷിപ്പിലൂടെ അശരണര്‍ക്ക് സൗജന്യമായി ഊണ് നല്‍കാനും പദ്ധ തിയുണ്ട്.ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയാണ് ഹോട്ടലില്‍ ഊണ് ലഭ്യമാകും.
സര്‍ക്കാരിന്റെ 12 ഇന കര്‍മ്മപരിപാടിയിലാണ് കരിമ്പ പഞ്ചായ ത്തും കുടുംബശ്രീയും സംയുക്തമായി ജനകീയ ഹോട്ടല്‍ ആരം ഭിച്ചത്.ലോക ഭക്ഷ്യദിനത്തില്‍ പഞ്ചായത്ത് കോമ്പൗണ്ടില്‍ തുറന്ന ഹോട്ടലിന്റെ ഉദ്ഘാടനം കെവി വിജയദാസ് എംഎല്‍എ നിര്‍വ്വ ഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചര്‍ അധ്യക്ഷയായി .വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ്,സെക്രട്ടറി വിസി ചന്ദ്രലാ ല്‍,മെമ്പര്‍ സെക്രട്ടറി ഹരിമോഹന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിമ്മി മാത്യു സ്വാഗതവും കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ജോസഫ് നന്ദിയും പറഞ്ഞു.