പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. കനത്ത നിയന്ത്രണങ്ങളോ ടെയാണ് ഉദ്യാനങ്ങളില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പൊ തുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന ഉദ്യാന ങ്ങള്‍ തുറന്ന ആദ്യ ദിവസം തന്നെ നിരവധി പേരാണ് സന്ദര്‍ശിക്കാ നെത്തിയത്.
മലമ്പുഴയില്‍ ഉദ്യാനത്തിലേക്ക് മാത്രം പ്രവേശനം
മലമ്പുഴ ഡാമിന്റെ ഭാഗമായുള്ള ഉദ്യാനത്തില്‍ മാത്രമാണ് സഞ്ചാ രികള്‍ക്ക് പ്രവേശനത്തിന് അനുവാദമുള്ളു. കുട്ടികളുടെ പാര്‍ക്ക്, മാംഗോ ഗാര്‍ഡന്‍, സിമ്മിംഗ് പൂള്‍ എന്നിവിടങ്ങളില്‍ പ്രവേശനമില്ല. അണക്കെട്ടിനു മുകളിലൂടെയുള്ള സഞ്ചാരം നിറുത്തി വെച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയായി സന്ദര്‍ശനം ചുരുക്കി യിട്ടുണ്ട്. ടിക്കറ്റ് എടുത്ത് ഉള്ളില്‍ കയറുന്ന ഒരാള്‍ക്ക് ഒരു മണിക്കൂ ര്‍ മാത്രമാണ് സമയം അനുവദിക്കുന്നത്. ഒരേസമയം 75 പേര്‍ക്കാണ് ഉദ്യാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. വൈകിട്ട് ആറോടെ ടിക്കറ്റ് വില്‍പ്പന അവസാനിപ്പിക്കും. ഏഴ് മണിയോടെ ഗാര്‍ഡന്‍ അടയ്ക്കും. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭി ണികള്‍, അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് പ്രവേശനമില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതല്ല. ശരീരതാപനില പരിശോധിച്ച് സാനിറ്റൈസര്‍ നല്‍കിയ ശേഷമാണ് ഓരോരുത്തരെയും ഗാര്‍ഡനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് . വരും ദിവസങ്ങളില്‍ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള തയ്യാറെ ടുപ്പുകളും നടക്കുന്നുണ്ട്. ആദ്യദിനത്തില്‍ 274 പേരാണ് മലമ്പുഴ യില്‍ എത്തിയത്. ടിക്കറ്റ് ഇനത്തില്‍ 8530 രൂപയും ലഭിച്ചു.
പോത്തുണ്ടിയില്‍ ആദ്യദിനം എത്തിയത് 137 സന്ദര്‍ശകര്‍
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടഞ്ഞു കിടന്ന പോത്തുണ്ടി ഉദ്യാനം തുറന്ന ആദ്യദിനം എത്തിയത് 137 സന്ദര്‍ശകരാണ്. മൊത്തം കളക്ഷന്‍ 2500 രൂപയാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 5.40 വരെയാണ് ടിക്കറ്റ് നല്‍കുന്നത്. കൈകള്‍ കഴുകുന്നതിനുള്ള വെള്ളവും സോപ്പും കവാടത്തില്‍ തന്നെ തയ്യാ റാക്കിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരതാ പനില പരിശോധിച്ചശേഷം മാത്രമാണ് ആളുകളെ ഉള്ളിലേക്ക് കടത്തി വിടുന്നത്. മാസ്‌കും ശാരീരിക അകലവും നിര്‍ബന്ധമാണ്. ഒരാള്‍ ക്ക് ഒരു മണിക്കൂര്‍ മാത്രമെ ഉദ്യാനത്തില്‍ ചിലവഴിക്കാന്‍ അനു വാദമുള്ളു.