മണ്ണാര്‍ക്കാട് :പ്രളയത്തില്‍ പുസ്തകങ്ങള്‍ നശിച്ച സ്‌കൂള്‍ ലൈബ്ര റികളിലേക്ക് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മണ്ണാര്‍ക്കാട് ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള വ്യത്യസ്ത ആളുകളില്‍ നിന്നും പുസ്തക ശേഖരിക്കല്‍ ആരംഭിച്ചു.ഉപജില്ലയിലെ വിവിധ എന്‍ എസ് എസ് യൂണിറ്റുകളില്‍ നിന്നും 2000 പുസ്തകങ്ങള്‍ വളണ്ടിയര്‍മാര്‍ ശേഖരിക്കും.പുസ്തകങ്ങള്‍ നല്‍കാന്‍ താല്പര്യ മുള്ള വര്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോ ബര്‍ മുപ്പത്തിനകം പുസ്തകങ്ങള്‍ എത്തിക്കാവുന്നതാണ് .എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് ,മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് സാംസണ്‍ സെബാസ്റ്റ്യന്‍ ,പ്രോഗ്രാം ഓഫീസര്‍ എം കെ സിജില ദാസ് ,ഷിഫാന ,ആദില്‍ ,കെ ഷെബിന്‍ പങ്കെടുത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!