മണ്ണാര്‍ക്കാട്:കരടിയോട് ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട ശശിയുടെ കുടുംബത്തിന് വിവേക്, വിപിന്‍ എന്നീ കുട്ടി കളുടെ പഠനത്തിന് ഓരോരുത്തര്‍ക്കും 75000 രൂപ വീതം പഠന സഹായം നല്കി.അരിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തിരുവിഴാം കുന്ന് ശാഖയില്‍ രണ്ടു കുട്ടികളുടെയും പേരില്‍ തുക നിക്ഷേപിച്ചു. ബാങ്കില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഗുപ്ത സമാജം പ്രസിഡണ്ട് ഡോ: അച്യുതന്‍ ഗുപ്തയില്‍ നിന്നും ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ. സിദ്ധിഖ് ഏറ്റുവാങ്ങി.യോഗത്തില്‍ സമാജം സെക്രട്ടറി രാമകൃഷ്ണന്‍, ട്രഷറര്‍ മണി, കണ്‍വീനര്‍ ബാലസുബ്രഹ്മണ്യന്‍ കമ്മിറ്റി അംഗം രാമചന്ദ്രന്‍ കെ ജി ബാബു, പാറശ്ശേരി ഹസന്‍, മനച്ചിഞ്ഞൊടി ഉമ്മര്‍, സി ച്ചേക്കു, അസീസ്, റഫീഖ്, സി.ജെ രമേശ്, ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഊര്‍മ്മിള എന്നിവര്‍ സംബന്ധിച്ചു.