മണ്ണാര്‍ക്കാട് :സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ എം. മോഹനന്‍ മാസ്റ്ററെ കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ അനുമോ ദിച്ചു.കുലിക്കിലിയാട് എസ് വി എ യു പി സ്‌കൂളിലെ പ്രധാന അധ്യാ പകനാണ് മോഹനന്‍ മാസ്റ്റര്‍. അനുമോദന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ദഅവാ പ്രസിഡന്റ് ഉസ്മാന്‍ സഖാഫി കുലിക്കിലി യാട് , കുന്നത്ത് മുഹമ്മദ് കുട്ടി, ഹംസ കവുണ്ട, സൈദ് തോട്ടര, സക്കീര്‍ സഖാഫി, നാസര്‍ സഖാഫി പങ്കെടുത്തു.
അലനല്ലൂര്‍: എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഗുരുവന്ദനം സംഘടിപ്പിച്ചു. എടത്തനാട്ടുകരയിലെ മുതിര്‍ന്ന അധ്യാപകന്‍ അണ്ടിക്കുണ്ട് സ്വദേശി അരിമ്പ്രതൊടി മുകുന്ദന്‍ മാസ്റ്ററെ നേതാക്കള്‍ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍, ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, ട്രഷറര്‍ പി.എ ഷാമില്‍, മുസ് ലിം ലീഗ് മേഖലാ വൈസ് പ്രസിഡന്റ് മഠത്തൊടി അലി, ഹാസില്‍ വി.പി, പി.ഷൗലക്കലി, റാഷില്‍, അമാന്‍ വെള്ളേങ്ങര, പി.റിസ് വാന്‍ എന്നിവര്‍ സംബന്ധിച്ചു
അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ച് മുതിര്‍ന്ന അധ്യാപകരെ വീടുകളില്‍ ചെന്ന് ആദരിച്ചു.മുതിര്‍ന്ന അധ്യാപിക പെട്ടമണ്ണ രുഗ്മാവതി ടീച്ചറെ പൊന്നാടയണിയിച്ച് പഞ്ചായത്തംഗം സി.മുഹമ്മദാലി ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു ജനകീയ സമിതി ട്രഷറര്‍ യൂസഫ് തെക്കന്‍ അധ്യക്ഷത വഹിച്ചു. മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂള്‍ മാനേജര്‍ പി. ജയശങ്കരന്‍ മാസ്റ്റര്‍, പി.പി. ഫിറോസ് മാസ്റ്റര്‍, സി.ഷൗക്കത്തലി,സി, ദില്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.
കോട്ടോപ്പാടം:ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് എംഎസ്എഫ് കൊടുവാളിപ്പുറം യൂണിറ്റ് കമ്മിറ്റി പ്രദേശത്തെ മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു.കോട്ടോപ്പാടം കെഎഎച്ച്എച്ച് എസ്എസ് പ്രധാന അധ്യാപകനായിരുന്ന ശിവശങ്കരന്‍ മാസ്റ്റര്‍,മുന്‍ അധ്യാപിക പുഷ്പ ടീച്ചര്‍,ഓത്തുപള്ളി അധ്യാപകനായിരുന്ന പൊട്ടന്‍കണ്ടന്‍ മുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് മുത്തനില്‍, വാര്‍ഡ് ലീഗ് പ്രസിഡണ്ട് ബാവ കെ, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡണ്ട് ഫെമീഷ് കൊറ്റന്‍കോടന്‍, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡണ്ട് നിസാര്‍ എം, യൂണിറ്റ് പ്രസിഡണ്ട് ഷഹീര്‍ പിസി, ഫവാസ് എം, നാസില്‍ പി, ശിഹാബ് എം എന്നിവര്‍ പങ്കെടുത്തു.
കോട്ടോപ്പാടം:എസ്‌കെഎസ്എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗനവാടി അധ്യാപകരെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് ഉനൈസ്, ശാരിഫ് കൊമ്പം എന്നിവര്‍ പങ്കെടുത്തു.
കോട്ടോപ്പാടം: എംഎസ്എഫ് അമ്പാഴക്കോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകദിനത്തോടനുബന്ധിച്ച് എംഎസ്എഫ് ഗുരുവന്ദനം എന്ന പേരില്‍ പ്രദേശത്തെ മുതിര്‍ന്ന അധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു. ദീര്‍ഘകാലം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ പാറോക്കോട് മുഹമ്മദ് മാസ്റ്റര്‍, കെ.മുഹമ്മദലി മാസ്റ്റര്‍, വി.പി.ആമിനക്കുട്ടി ടീച്ചര്‍, നാലകത്ത് മുഹമ്മദ് മാസ്റ്റര്‍, അച്യുതന്‍ മാസ്റ്റര്‍, സതി ടീച്ചര്‍, ശാലിനി ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. കോട്ടോപ്പാടം പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം സി.ടി. ഷബീബ് , യൂണിറ്റ് വൈസ്പ്രസിഡന്റ് അര്‍ഷദ് വറോടന്‍, സെക്രട്ടറി അജ്മല്‍ ഫവാസ്, ട്രഷറര്‍ ഷാമില്‍ കോല്‍കളത്തില്‍, എന്നിവര്‍ നേതൃത്വം നല്‍കി.