മണ്ണാര്‍ക്കാട്:കോവിഡ് മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്ന ജന ങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു കര്‍ഷക സംഘം കര്‍ഷക തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത അഖിലേന്ത്യ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാടും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടന്നു.
മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് സമീപം നടന്ന സമരം കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.സിഐടിയു ജില്ലാ ജോ.സെക്രട്ടറി മനോമോഹനന്‍ അധ്യക്ഷത വഹിച്ചു.സിഐടിയു ഡിവിഷന്‍ പ്രസിഡന്റ് കൃഷ്ണ കുമാര്‍,പികെ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
കോടതിപ്പടിയില്‍ സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വിസി കാര്‍ത്യായനി ഉദ്ഘാടനം ചെയ്തു.സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് അധ്യക്ഷനായി.ഡിവിഷന്‍ ജോ.സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് സ്വാഗതവും കര്‍ഷക തൊഴിലാളി യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി സുനില്‍ നന്ദിയും പറഞ്ഞു.
ആശുപത്രിപ്പടിയില്‍ എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.ടിആര്‍ സെബാ സ്റ്റിയന്‍ അധ്യക്ഷനായി.പ്രഭാകരന്‍ സ്വാഗതവും ബാലകൃഷ്ണന്‍ നന്ദി യും പറഞ്ഞു.
ചിറക്കല്‍പ്പടിയില്‍ സിഐടിയു ജില്ലാ കമ്മിറ്റി അംഗം ദാസന്‍ ഉദ്ഘാടനം ചെയ്തു.നാരായണന്‍ കുട്ടി അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി യൂസഫ് അയ്യൂബ് എന്നിവര്‍ സംസാരിച്ചു.രുഗ്മണി രാമചന്ദ്രന്‍ സ്വാഗതവും രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കോവിഡ് ചികിത്സ ശക്തിപ്പെടുത്തുക, ആദായനികുതി ദായകര ല്ലാത്ത മുഴുവന്‍ പേര്‍ക്കും മാസം 7,500 രൂപ ആറ് മാസത്തേക്ക് നല്‍കുക,പത്ത് കിലോ അരി സൗജന്യമായി നല്‍കുക,തൊഴിലാളി വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കുക,കര്‍ഷക വിരുദ്ധ ഓര്‍ഡി നന്‍സുകള്‍ റദ്ദാക്കുക,തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ച് നഗര ഗ്രാമ ഭേദമന്യേ 200 തൊഴില്‍ ദിനങ്ങള്‍ നടപ്പാക്കുക, പൊതു മേഖ ലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.