മണ്ണാര്‍ക്കാട്:രാമായണശീലുകളുടെ കാവ്യ വിശുദ്ധിയുമായി കര്‍ക്ക ടകം പിറന്നു.മനസ്സില്‍ ആധിയും വ്യാധിയും നിറയ്ക്കുന്ന കര്‍ക്കടകം വീണ്ടും പടികടന്നെത്തിയിരിക്കുന്നു. കൂടെ ഉമ്മറത്തെരിയുന്ന നില വിളക്കിന് മുന്നില്‍ തോരാമഴയുടെ ഈണത്തില്‍ രാമായണശീലുകള്‍ ഉയരുന്ന നാളുകളും. കള്ളക്കര്‍ക്കടകമെന്നാണ് പറയുന്നതെങ്കിലും മലയാളിക്ക് പുണ്യമാസമാണ്.പ്രഭാതവും പ്രദോഷവും ഒരു പോലെ രാമയണത്തിന്റെ ഭക്തസ്പര്‍ശം പെയ്യും.
കര്‍ക്കടത്തിലെ ദുരിതങ്ങളില്‍ നിന്നും രക്ഷനേടാന്‍ രാമായണ പാരാ യണം നയിക്കുമെന്നാണ് വിശ്വാസം. നാലമ്പല ദര്‍ശനകാലം കൂടിയാ ണ് കര്‍ക്കിടകം.ക്ഷേത്രങ്ങളില്‍ അന്നദാനവും ഔഷധ കഞ്ഞിപ്പാര്‍ച്ച യും നടക്കുന്ന കാലം.എന്നാല്‍ കോവിഡ് കാലം ഇക്കുറി പതിവിന് വിപരീതമാണ്.ക്ഷേത്ര സങ്കേതങ്ങള്‍ തുറന്ന് നിത്യപൂജയുണ്ടെങ്കിലും പലേടത്തും കോവിഡ് നിയന്ത്രണമനുസരിച്ചേ സന്ദര്‍ശനം അനുവദി ക്കുന്നുള്ളൂ.മിക്കയിടത്തും പ്രവേശനം അനുവദിക്കുന്നുമില്ല.കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ക്ഷേത്രങ്ങളില്‍ പതിവുള്ള ആനയൂട്ടും കര്‍ക്കടക കഞ്ഞിപ്പാര്‍ച്ചയും ഇത്തവണ ഉണ്ടാകാനിടയില്ല.
കര്‍ക്കിടക ചികിത്സ തൊട്ട് ലക്ഷ്മീ പൂജവരെയാണ് മറ്റൊരു സവിശേ ഷത.ഗ്രാമീണ ഗൃഹങ്ങളില്‍ ചേട്ട ഭഗവതിയെ പുറത്താക്കി ശ്രീഭഗവ തിയെ കുടിയിരുത്തിയുള്ള ചടങ്ങുകള്‍ നടത്തിയാണ് കര്‍ക്കിടക സംക്രമവേളയെ വരവേല്‍ക്കുക.കര്‍ക്കടക സംക്രമ ദിവസം പാലക്കാ ടിന് സംക്രാന്തിയെന്ന ശങ്കരാന്തിയാണ്.കഴിഞ്ഞ വര്‍ഷം വരെ ക്ഷേത്ര ങ്ങളില്‍ രാമായണ മാസാചരണം വളരെ ആഘോഷത്തോടെ നടന്നിരു ന്നത് ഇത്തവണ വീട്ടകങ്ങളിലേക്ക് മാറിയിട്ടുണ്ട്.പഞ്ഞമാസമെന്നതും മഹാമാരിക്കാലത്തും അന്വര്‍ഥമായിട്ടുണ്ട്.
രാമായണ പാരായണത്തിന് പുറമേ കര്‍ക്കടകത്തില്‍ പ്രധാന്യമേറിയ താണ് ഔഷധ സേവ.ശരീര പുഷ്ടിക്കും ആരോഗ്യത്തിനുമായി ഔഷധ ക്കഞ്ഞി സേവിക്കുന്നത് ഈമാസത്തിലാണ്.കൂടാതെ പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണവും കര്‍ക്കടക വാവിനാണ് നടക്കുന്നത്.20നാണ് ഇത്ത വണത്തെ കര്‍ക്കടക വാവ്.മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ഇക്കുറി സമ്പൂര്‍ ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.തോരാമഴയുടെ അകമ്പടിയോടെ യാണ് ഇക്കുറി കര്‍ക്കിടകം പിറന്നത്.കലിതുള്ളി പെയ്താര്‍ത്തലച്ച് പതിയെ മങ്ങിയ കാലവര്‍ഷം കര്‍ക്കിടകത്തില്‍ കയറുപൊട്ടിച്ചെ ത്തുമെന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.