മണ്ണാര്‍ക്കാട്: പ്രധാന നഗരങ്ങളേയും ജനവാസ മേഖലകളേയും ഒഴി വാക്കി പാലക്കാട് മുതല്‍ രാമനാട്ടുകര വരെയുള്ള പുതിയ ദേശീയ പാതക്ക് സാങ്കേതികാനുമതി ലഭിച്ചത് മണ്ണാര്‍ക്കാടിന്റെ വികസന ത്തില്‍ നാഴികകല്ലാവുമെന്ന് വിലയിരുത്തല്‍.ഭാരത്മാല പദ്ധതിയി ലുള്‍പ്പെടുത്തിയുള്ള മലയോരഹൈവേയ്ക്ക് 2648 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി പാലക്കാട് എംപി വി.കെ.ശ്രീക ണ്ഠന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നില വിലുള്ള പാലക്കാട് -കോഴിക്കോട് ഹൈവേയ്ക്ക് പുറമെ നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് റോഡ് മണ്ണാര്‍ക്കാടിന്റെ വികസനത്തില്‍ നിര്‍ണായ ക പങ്കുവഹിക്കുക. പാലക്കാട്ടെ പുതുശേരി മുതല്‍ രാമനാട്ടുകര വരെയുള്ള റോഡിന്റെ ഭൂരിഭാഗം കടന്നുപോകുന്നത് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലൂടെയാണ്. ജനവാസമേഖലകളും വ്യവസാ യ മേഖലകളും സ്പര്‍ശിക്കാതെ പൂര്‍ണമായും മലയോരങ്ങളിലൂടെ മാത്രം കടന്നുപോകുന്ന റോഡ് പുതുശേരി പഞ്ചായത്തില്‍നിന്നാണ് ആരംഭിക്കുന്നത്. മലമ്പുഴ, മുണ്ടൂര്‍ പഞ്ചായത്തുകള്‍ വഴി കരിമ്പ, കാരാകുര്‍ശി, മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂ ര്‍ പഞ്ചായത്തുകളിലെ മലമ്പ്രദേശങ്ങളിലൂടെയാണ് കടന്നുപോകു ന്നത്. സംസ്ഥാനത്തുതന്നെ ഈ റോഡ് ഏറ്റവുംകൂടുതല്‍ കടന്നു പോകുന്നത് പാലക്കാട് ജില്ലയിലാണെന്ന പ്രത്യേകതയുമുണ്ട്. തുടര്‍ ന്ന് മലപ്പുറം,കോഴിക്കോട് ജില്ലകളിലേക്കും പ്രവേശിക്കും. രാജ്യ ത്തെ എല്ലാ സംസ്ഥാനങ്ങളേയും ഒരുമാലയിലെ കണ്ണികള്‍പോലെ റോഡുകള്‍കൊണ്ട് ബന്ധിപ്പിക്കുന്നതിനാലാണ് പദ്ധതിയ്ക്ക് ഭാര ത്മാല എന്ന പേരു നല്‍കിയിട്ടുള്ളത്. പ്രകൃതി സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന റോഡ് രണ്ടുവര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാകുമെ ന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള പാലക്കാട്-കോഴി ക്കാട് ഹൈവേയിലെ വാഹനങ്ങളുടെ വേഗപരിധി 65 കിലോമീറ്ററാ ണെങ്കില്‍ നിര്‍ദ്ദിഷ്ട മലയോര ഹൈവേയില്‍ ഇത് 100 കിലോമീറ്റ റാണ്. ആറുവരിപാതകൂടിയാണിത്. പദ്ധതിയുടെ രൂപരേഖയും മറ്റും തയ്യാറായി കഴിഞ്ഞു. നിലവില്‍ സാങ്കേതികാനുമതിയും ലഭിച്ചതി നാല്‍ നിര്‍ദ്ദിഷ്ട റോഡ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. ഭാവിയില്‍ മണ്ണാര്‍ക്കാടിന് ടൂറിസംമേഖലയിലും ഗ്രീന്‍ഫീല്‍ഡ് റോഡുവഴി വലിയ വികസന സാധ്യതകളുടെ ചിത്രമാണ് തെളിയുന്നത്. സൈലന്റ് വാലി ദേശീയോദ്യാനവും പാത്രക്കടവും ചെറുകിട വെള്ളച്ചാട്ടങ്ങളും കാഞ്ഞിരപ്പുഴ അണ ക്കെട്ടും ഉള്‍പ്പടെ വിവിധ വിനോദസഞ്ചാരപ്രദേശങ്ങളാണ് മണ്ണാര്‍ക്കാട് മേഖലയിലൂടെ കടന്നുപോകുന്നത്.