കരിമ്പ:ദേശീയ പാത നിലവാരത്തില്‍ നവീകരിച്ച കരിമ്പ തുപ്പനാട് മീന്‍വല്ലം റോഡിന്റെ ഉദ്ഘാടനം കെ.വി.വിജയദാസ് എംഎല്‍എ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ അധ്യക്ഷത വഹിച്ചു.കെ ശാന്തകുമാരി,യൂസഫ് പാലക്കല്‍,തങ്കച്ചന്‍ മാത്യൂസ്, എന്‍കെ നാരായണന്‍കുട്ടി,കെ രാധാകൃഷ്ണന്‍,അനീഷ്,കെസി ഷാജി എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ തുപ്പനാട് ഭാഗത്ത് നിന്നും ആരംഭിച്ച് മീന്‍വല്ലം വെള്ളച്ചാട്ടം വരെ എത്തുകയും ചെയ്യുന്ന ഈ റോഡ് വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ കൂട്ടാണ്.കഴിഞ്ഞ വര്‍ഷം ജൂലായില്‍ ആരംഭിച്ച പ്രവൃത്തി ഈവര്‍ഷം ജൂണ്‍ 22നാണ് പൂര്‍ത്തീകരിച്ചത്.ഒരു കള്‍വെര്‍ട്ട് പുതു തായി നിര്‍മിച്ചതിനൊപ്പം മറ്റൊന്ന് പുതുക്കി പണിയുകയും ചെയ്തി ട്ടുണ്ട്.മാത്രമല്ല ആവശ്യമായ ഭാഗങ്ങളില്‍ അരിക് ചാലുകള്‍ നിര്‍മിച്ച് സംരക്ഷണ ഭിത്തി കെട്ടി റോഡിന്റെ ഉപരിതലം ഉയര്‍ത്തി 4.50 മീറ്റര്‍ വീതിയില്‍ ബിഎം ആന്റ് ബിസി ചെയ്താണ് നിവീകരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!