പാലക്കാട് : ജില്ലയിൽ ഇന്ന്(ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ്-3
ജൂൺ നാലിന് വന്ന പട്ടാമ്പി മുതുതല സ്വദേശിയായ ഗർഭിണി (22),

ജൂൺ പത്തിന് വന്ന കേരളശ്ശേരി സ്വദേശി (27 പുരുഷൻ),

ജൂൺ 11ന് വന്ന മണ്ണൂർ സ്വദേശി (27 പുരുഷൻ)

ഒമാൻ-1
ചിറ്റൂർ സ്വദേശി (56 പുരുഷൻ)

ഈജിപ്ത്-1
ജൂൺ 16ന് വന്ന മലമ്പുഴ സ്വദേശി (23 പുരുഷൻ)

കുവൈത്ത്-3
ജൂൺ 11ന് വന്ന പുതുനഗരം സ്വദേശികളായ അമ്മയും(34) മകനും(13),

ജൂൺ പത്തിന് വന്ന കേരളശ്ശേരി സ്വദേശി (32 സ്ത്രീ)

അബുദാബി-1
ജൂൺ മൂന്നിന് വന്ന കുഴൽമന്ദം സ്വദേശി (29 പുരുഷൻ)

സൗദി-3
ജൂൺ പതിനൊന്നിന് വന്ന നെല്ലായ സ്വദേശി (42 പുരുഷൻ),
ജൂൺ മൂന്നിന് വന്ന കപ്പൂർ സ്വദേശി (30 പുരുഷൻ)
ദമാമിൽ നിന്ന് ജൂൺ 10 ന് വന്ന ഓങ്ങല്ലൂർ മരുതൂർ സ്വദേശി (31 പുരുഷൻ)

ഗുജറാത്ത്-1
ജൂൺ 11ന് വന്ന പല്ലാവൂർ സ്വദേശി (26 പുരുഷൻ)

കൂടാതെ കൂടല്ലൂർ പല്ലശ്ശന സ്വദേശിയായ ഒരു പോലീസ് ഓഫീസർക്കും (26 പുരുഷൻ) നല്ലേപ്പിള്ളി സ്വദേശിയായ ഒരു വനിതക്കും (55) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 149 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കോവിഡ് 19: ജില്ലയില്‍ 149 പേര്‍ ചികിത്സയില്‍

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 149 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി പേര്‍ 26 നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 21) ജില്ലയില്‍ 15 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 15677 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 14998 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 352 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 201 പേർ രോഗമുക്തി നേടി. ഇന്ന് 508 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 259 സാമ്പിളുകളും അയച്ചു. ഇനി 679 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 53242 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 568 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9401 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2883 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!