അലനല്ലൂര്‍:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ യാത്രക്ക് പുതിയ നിയമങ്ങള്‍ കൊണ്ട് വിലങ്ങ് തീര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ 500ല്‍ പരം കേന്ദ്രങ്ങളില്‍ പ്രതിഷേധ മുറ്റം സംഘടിപ്പിച്ചു. അലനല്ലൂര്‍ പഞ്ചായത്ത തല ഉദ്ഘാടനം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സംസം ബഷീര്‍ നിര്‍വ്വഹിച്ചു.മണ്ഡലം സെക്രട്ടറി ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, കെ.അബ്ദുല്ല ഫൈസി, എന്‍.റിയാസ് മന്നാനി, അബു ഹാജി, സി.ഹംസ മാസ്റ്റര്‍, എന്‍.അഷ്റഫ് ഹാജി, സത്താര്‍ കമാലി, ഖാദര്‍.വി.ടി, ഷാനില്‍ എന്‍ എന്നിവര്‍ സംസാ രിച്ചു.
പടുവില്‍ക്കുന്ന് ശാഖയില്‍ മണ്ഡലം സെക്രട്ടറി ഉബൈദ് ആക്കാടന്‍ ഉദ്ഘാടനം ചെയ്തു.ഇ.പി.അബു ഹാജി, ടി.മുഹമ്മദുണ്ണി, കെ.കെ.സൈതലവി ,സത്താര്‍ കമാലി, അബ്ദുല്‍ അസീസ്, ബഷീര്‍ പി.പി, ഹാരിസ്.ടി, സഫുവാന്‍ അന്‍വരി, സിയാദ് പി.പി. എന്നിവര്‍ പങ്കെടുത്തു.