എടത്തനാട്ടുകര: സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങ ളാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മി ക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എന്‍.ഷംസു ദ്ധീന്‍ എം.എല്‍.എ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്ത കുമാരി അധ്യക്ഷത വഹിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രജി ടീച്ചര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട്, ജില്ലാ പഞ്ചാ യത്ത് അംഗം എം.ജിനേഷ്, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാ സ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ വി.ഗിരിജ, സി. മുഹമ്മദാലി, പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ്, പ്രിന്‍സിപ്പാള്‍ കെ.കെ.രാജ്കുമാര്‍, പ്രാധാനാധ്യാപകന്‍ എന്‍.അബ്ദുന്നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.പി.ടി.എ വൈസ് പ്രസി ഡന്റ് സി.സക്കീര്‍, എസ്.എം.സി ചെയര്‍മാന്‍ നാരായണന്‍ കുട്ടി, എം.പി.ടി.എ പ്രസിഡന്റ് ഷറീന, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി. അബ്ദു ല്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറിമാരായ ഒ. മുഹമ്മദ് അന്‍വര്‍, ടി.കെ. മുഹമ്മദ് ഹനീഫ, പി.ടി.എ,എസ്.എം.സി ഭാരവാഹികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളില്‍ 3 കോടി രൂപ ചെലവഴിച്ച് 14 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഹൈ ടെക് കിച്ചന്‍, ഡൈനിങ് ഹാള്‍, ടോയ്ലറ്റുകള്‍ എന്നിവ യാ ണ് നിര്‍മ്മിക്കുന്നത്.