Category: FESTIVALS

തിരുപ്പിറവിയുടെ മഹാസ്മരണയില്‍ നാളെ ക്രിസ്തുമസ്

മണ്ണാര്‍ക്കാട്:ഇരുപത്തിയഞ്ച് ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പി നും പ്രാര്‍ഥനകള്‍ക്കും മംഗളകരമായ സമാപ്തി കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് രാത്രി തിരുപ്പിറവിയുടെ ആഘോഷം. മിന്നിത്തെളിയുന്ന നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും കരോള്‍ സംഘങ്ങളുമായി നാടും നഗരവും ക്രിസ്മസ് തിരക്കില്‍. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഇന്ന് അര്‍ധരാത്രിക്ക് മുമ്പേ ക്രൈസ്തവ…

ദേശവേലകളുടെ സംഗമ നിറവില്‍ കരുമനപ്പന്‍ കാവ് താലപ്പൊലി മഹോത്സവത്തിന് സമാപനം

അലനല്ലൂര്‍: തട്ടകത്തെ ഉത്സവലഹരിയിലാഴ്ത്തി ദേശവേലകളുടെ സംഗമത്തോടെ എടത്തനാട്ടുകര കൊടിയംകുന്ന് കരുമനപ്പന്‍കാവ് താലപ്പൊലി മഹോത്സവം സമാപിച്ചു. താലപ്പൊലി ദിനമായ ശനി യാഴ്ച്ച രാവിലെ നടതുറപ്പ്, ഉഷപൂജ, താലപ്പൊലി കൊട്ടി അറിയി ക്കല്‍, പൂതം കുമ്പിടല്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉച്ചപൂജ, കാഴ്ചശീവേലി, മേളം…

താലപ്പൊലി ആഘോഷം വര്‍ണ്ണാഭമായി

കല്ലടിക്കോട്:കാട്ടുശ്ശേരി ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷി ച്ചു.നാദസ്വര കച്ചേരി,ശീവേലി,പുറത്തേക്കെഴുന്നളളിപ്പ്,പഞ്ചവാദ്യം എന്നിവനടന്നു.കല്ലടി,ചുങ്കം,മുട്ടിയങ്ങാട്,പുലക്കുന്നത്ത്,ടിബി,കളിപ്പറമ്പില്‍,കുന്നത്തുകാട്,ഇരട്ടക്കല്‍,പറക്കിലടി,പാങ്ങ്,മുതുകാട് പറമ്പ്,വാക്കോട്,മേലേപയ്യാനി,മേലമഠം,ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നീ ദേശക്കാരുടെ എഴുന്നെള്ളത്തുമുണ്ടായി. തുടര്‍ന്ന് തായമ്പകയോടെ ചടങ്ങുകള്‍ സമാപിച്ചു.

ദീപങ്ങളുടെ പൊന്‍കണിയൊരുക്കി തൃക്കാര്‍ത്തിക

മണ്ണാര്‍ക്കാട്:ഭക്തിയുടെ നിറ ദീപം തെളിച്ച് മണ്ണാര്‍ക്കാട് പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷി ച്ചു. നൂറ് കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടന്നു.തിന്‍മയുടെ മേല്‍ നന്‍മ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്താലായ തൃക്കാര്‍ത്തിക നാടെങ്ങും ഭക്തി നിര്‍ഭരമായ…

ഉത്സവം ആഘോഷിച്ചു

ചെത്തല്ലൂര്‍:തച്ചനാട്ടുകര ഇളംകുന്ന് മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ ഉത്സവം ആഘോഷിച്ചു.രാവിലെ മലര്‍നിവേദ്യം പ്രത്യേക പൂജകള്‍ ഉണ്ടായി.ക്ഷേത്രം പൂജകള്‍ക്ക് നാഗരാജ അയ്യര്‍ കാര്‍മ്മി കനായി.വൈകിട്ട് ദീപാരാധന , തൊഴുക്കര രാധാകൃഷ്ണന്‍ അവതരി പ്പിച്ച സമൂഹ ഭജന,ചെത്തല്ലൂര്‍ രാധാമാധവ പാരായണ സമിതി അവതരിപ്പിച്ച നാരായണീയ…

ഏകാദശി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

മണ്ണാര്‍ക്കാട്:ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദ ശമി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. പഞ്ചാരിയുടേയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന ശിവേലി എഴുന്നെ ള്ളിപ്പ് വര്‍ണ്ണാഭമായി. പുലര്‍ച്ചെ 3.30ന് പള്ളിയുണര്‍ത്തലോടെയാണ് ഏകാദശി വിളക്ക് മഹോത്സവ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭി ച്ചത്.6.30 വരെ നിര്‍മ്മാല്യ ദര്‍ശനം വാകച്ചാര്‍ത്ത്,…

ദശസഹസ്രദീപ സമര്‍പ്പണം ഭക്തിസാന്ദ്രമായി

മണ്ണാര്‍ക്കാട്:തെന്നാരി മൂത്താര്‍ ഭുവനേശ്വരി ക്ഷേത്രത്തില്‍ ദശസഹസ്രദീപ സമര്‍പ്പണം നടന്നു.മണ്ഡലകാല ഉത്സവത്തോ ടനുബന്ധിച്ചായിരുന്നു ദീപസമര്‍പ്പണം. ക്ഷേത്രം തന്ത്രി പന്തല ക്കോട്ട് മന ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാഴ്ചവര്‍ണ്ണങ്ങള്‍ വിതറി തെങ്കരയില്‍ പൂരം പെയ്തിറങ്ങി

തെങ്കര:നാടിന് ഉത്സവച്ചന്തം പകര്‍ന്ന് തെങ്കര വാളാക്കര മൂത്താര് കാവില്‍ പൂരം ആഘോഷിച്ചു.വ്യാഴാഴ്ച വൈകീട്ട് വിവിധ ദേശങ്ങൡ നിന്നുള്ള ദേശവേലകളുടെ വരവ് ആരംഭിച്ചു.ഉച്ചയ്ക്ക് ശിങ്കാരിമേള ത്തിന്റെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മൂത്താര് കാവില്‍ നിന്നും ആരംഭിച്ച ദേവസ്വം വേല കാഞ്ഞിരവള്ളി ക്ഷേത്ര ത്തില്‍ നിന്നും…

ദേശവേലകളുടെ സംഗമനിറവില്‍ ഭീമനാടില്‍ താലപ്പൊലി ആഘോഷമായി

അലനല്ലൂര്‍:വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് നാന്ദി കുറിച്ച് തട്ടകത്തെ ഉത്സവലഹരിയിലാഴ്ത്തി ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു.രാവിലെ 9ന് താലപ്പൊലി കൊട്ടിയറിയിക്കല്‍ നടന്നു.ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി പന്തലക്കോട്ട് ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മിക ത്വത്തില്‍ ക്ഷേത്ര ചടങ്ങുകളും മേല്‍ശാന്തി വെള്ളിക്കുന്നം സുബ്ര ഹ്മണ്യന്‍ നമ്പൂതിരിയുടെ…

അരയങ്ങോട് മഹോത്സത്തിന് ഭക്തിസാന്ദ്രമായ സമാപനം

മണ്ണാര്‍ക്കാട്:അരയങ്ങോട് ഭഗവതി ക്ഷേത്രത്തിലെ നിറമാല ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. സമാപന നാളായ ശനിയാഴ്ച രാവിലെ ആറാട്ട് എഴുന്നെ ള്ളിപ്പ് നടന്നു. ക്ഷേത്രത്തില്‍ നിന്നും തുടങ്ങി അരയങ്ങോട് റോഡ് വഴി ചിറക്കുണ്ട് വരെയും അരയങ്ങോട് ചുറ്റി മുണ്ടക്കണ്ണി വഴി കായ്ക്കറി…

error: Content is protected !!