മണ്ണാര്‍ക്കാട് : ജനാധിപത്യം പുലരട്ടെ ഫാസിസം തുലയട്ടെയെന്ന മുദ്രാവാക്യമുയര്‍ത്തി സംസ്‌കാര സാഹിതി മണ്ണാര്‍ക്കാട് ഗാന്ധിപ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തി.ഫാസിസം നടപ്പാക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ശ്രമമാണ് എമ്പുരാന്‍ സിനിമ ക്കെതിരേയുമുണ്ടായതെന്നും ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. സംസ്‌കാരിക സാഹിതി ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കുന്നത്ത് അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നൗഷാദ് ചേലഞ്ചേ രി, ഗിരീഷ് ഗുപ്ത, ഹരി പെരിമ്പടാരി, ഉമര്‍ , എം.കെ. ഹരിദാസ്, നസീം പൂവത്തുംപറമ്പി ല്‍, വി.ഡി. പ്രേംകുമാര്‍, ഖാലിദ്, വനജ എന്നിവര്‍ സംസാരിച്ചു.
