മണ്ണാര്‍ക്കാട് : പാരാമെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖസ്ഥാപനമായ പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലയ്ഡ് ഹെല്‍ത്ത് സയന്‍സസില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ മിടുക്കരായ നൂറ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടെ പഠനത്തിന് അവസരമൊരു ക്കുന്നു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധ തിയായ അസാപിന്റെ അംഗീകാരമുള്ള ജി.ഡി.എ (നഴ്സിംഗ്), ഫ്ലാബോട്ടമിസ്റ്(ലാബ് ടെക്നീഷ്യന്), കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മി നിസ്ട്രേഷന്‍ എന്നീ കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ് നല്‍കുന്നത്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ ഉന്നവിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക യെന്ന ലക്ഷ്യത്തോടെ അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റിയുടെ സാമൂഹിക പ്രതിബ ദ്ധതാമിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സ്ഥാപന അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അമ്പത് ശതമാനം വരെ ഫീസ് ഇളവിന് അര്‍ഹതയുണ്ടാകും. 15 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പാണ് നല്‍കുന്നത്.
നഗരമധ്യത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പെരിഞ്ചോളം റോഡിലാണ് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് സ്ഥിതി ചെയ്യുന്നത്. വിശാലമായ കാംപസാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സവിശേഷമായ പ്രത്യേകത. വിദഗ്ദ്ധരാ യ ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് ക്ലാസുകള്‍. വൈഫൈ സൗകര്യമുള്ള സ്മാര്‍ട്ട് ക്ലാസ്മുറികളാണ് ഇവിടെയുള്ളത്. പ്രാക്ടിക്കല്‍ പഠനത്തിന് പൂര്‍ണ്ണ സജ്ജമായ ലാബ് സൗകര്യമുണ്ട്. കൂടാതെ പരിശീലനത്തിന് സ്വന്തം ലാബുകളുമുണ്ട്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളില്‍ ആറു മാസം പരിശീലനം നല്‍കും. കൂടാ തെ വ്യക്തിത്വ വികസന കോഴ്സുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിവ വിദ്യാര്‍ഥി കള്‍ക്ക് നല്കി അവരെ ആത്മവിശ്വാസവും പ്രവര്‍ത്തനക്ഷമതയുമുള്ള ആരോഗ്യപ്രവ ര്ത്തകരാക്കി മാറ്റിയെടുക്കുന്നു.നൂറ് ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സും സ്ഥാപനം ഉറപ്പുനല്‍കുന്നു.
മെഡിക്കല്‍ കോഴ്സുകള്‍ പോലെ എന്നും സാധ്യതയുള്ളതാണ് പാരാമെഡിക്കല്‍ കോഴ് സുകളും. രോഗനിര്‍ണയം ചികിത്സ തുടങ്ങിയ മേഖലകളില്‍ ഡോക്ടര്‍മാരുമൊത്ത് അ വരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ് നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫും. വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്തുള്ള കുതിച്ചുചാട്ടത്തിന്റെ കാലത്ത് വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യാന്‍ താത്പര്യവും സാങ്കേതിക വൈദഗ്ധ്യവുമുള്ളവര്‍ക്ക് തൊഴില്‍സാധ്യത വളരെയധികമാണ്. അലൈ ഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്സുകള്‍ക്ക് സ്വീകാര്യതയേറുന്നതിന്റെ പ്രധാനകാര ണവും അതുതന്നെയാണ്. ആതുര സേവന രംഗത്ത് നാട്ടില്‍ തന്നെ ജോലി സ്വപ്നം കാണു ന്നവര്‍ക്കും പാരാമെഡിക്കല്‍ കോഴ്സുകള്‍ തെരഞ്ഞെടുത്ത് പഠനം പൂര്‍ത്തിയാക്കി ഭാവിഭദ്രമാക്കാം. സ്കോളര്‍ഷിപ് അപേക്ഷാ ഫോമുകള്‍ക്കും കുടൂതല്‍ വിവരങ്ങള്‍ ക്കുമായി പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലയ്ഡ് ഹെല്‍ത്ത് സയന്‍സസിന്റെ ഓഫിസി ലോ 70 2582 2582 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്നും സ്ഥാപന അധികൃതര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലയഡ് ഹെല് ത്ത് സയന്‍സസ് ഡയറക്ടര്‍മാരായ എം.ഹഫീദ്, കെ.എം ഇര്‍ഷാദ്, അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ചെയര്മാന് കെ.വി അബ്ദുറഹ്മാന്, പ്രിന്‍സിപ്പല്‍ ആര്.റാംകി തുടങ്ങിയ വര് പങ്കെടുത്തു.
