Author: admin

മാര്‍ച്ചിലെ റേഷന്‍ ഏപ്രില്‍ മൂന്ന് വരെ വിതരണം ചെയ്യും

മണ്ണാര്‍ക്കാട് :മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. ഏപ്രില്‍ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ അവധിയായിരിക്കും. 5 മുതല്‍ ഏപ്രിലിലെ റേഷന്‍ വിതരണം…

ജി.എസ്.ടി ആംനെസ്റ്റി സ്‌കീം : നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31

മണ്ണാര്‍ക്കാട് : 2017-18, 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ വകുപ്പ് 73 പ്രകാരം ചുമത്തിയ പിഴയും പലിശയും ഒഴിവാക്കുന്നതിനുള്ള ആംനെസ്റ്റി സ്‌കീം അനുസരിച്ച് നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്. പ്രസ്തുത സാഹ ചര്യത്തില്‍ നികുതിദായകരുടെ സഹായത്തിനും…

കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ കരുതല്‍ജലം സംഭരിച്ച് ജലസേചന വകുപ്പ്; കുടിവെള്ളത്തിനും കൃഷിക്കുമുള്ളത് 30ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളം

മണ്ണാര്‍ക്കാട് : കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായി കാഞ്ഞിരപ്പുഴ അണ ക്കെട്ടില്‍ ഇപ്പോഴുള്ളത് 30ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളം. ഇതില്‍ 10ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളം കുടിവെള്ളത്തിന് മാത്രമുള്ളതാണ്. വേനല്‍ കനത്തെങ്കിലും ശുദ്ധജ ലവിതരണം പ്രതിസന്ധിയിലാകാതിരിക്കാന്‍ അണ ക്കെട്ടില്‍ ആവശ്യത്തിന് ജലം കരുതിവെച്ചിട്ടുണ്ട്…

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

കോട്ടോപ്പാടം: കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത് മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഭീമനാട് ഗവ. യു പി സ്‌കൂളില്‍ നടന്ന സമ്മേളനം ചലച്ചിത്ര നിരൂപകന്‍ ജി. പി രാമചന്ദ്രന്‍ ഉദ്ഘാടനം…

തച്ചനാട്ടുകര മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം കാംപെയിനിന്റെ ഭാഗമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലധികമായി നടത്തിയ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായ ഒരു ഘട്ടം ഇതോടെ ഗ്രാമ പഞ്ചായത്ത് പിന്നിട്ടതായി പ്രഖ്യാപനം നിര്‍വ്വ ഹിച്ച് ഗ്രാമ…

അംഗനവാടി കം ക്രഷ് പദ്ധതി നഗരസഭയിലും തുടങ്ങി

മണ്ണാര്‍ക്കാട് :നഗരസഭയില്‍ ആദ്യമായി അംഗനവാടി കം ക്രഷ് പദ്ധതി പോത്തോഴി ക്കാവ് അംഗനവാടിയില്‍ തുടങ്ങി. നഗരസഭ പരിധിയില്‍ താമസിക്കുന്ന ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയുള്ളതാണിത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ക്രഷ് പ്രവര്‍ത്തിക്കുന്നത്.…

വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് നഗരസഭ; പോഷകാഹരാ കിറ്റ് വിതരണം തുടങ്ങി

മണ്ണാര്‍ക്കാട് : നഗരസഭയിലെ 60വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം തുടങ്ങി.വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 2500 പേര്‍ക്കാ ണ് നഗരസഭ കിറ്റ് നല്‍കിയത്. ഗോതമ്പുപൊടി, നുറുക്ക്, റാഗി, മട്ട അവല്‍, ഓട്‌സ്, ഈത്തപ്പഴം, ചായപ്പൊടി, കടല, ചെറുപയര്‍ തുടങ്ങി പത്തോളം…

ഷോളയൂര്‍ ആശുപത്രി ജീവനക്കാരെ ആദരിച്ചു

ഷോളയൂര്‍: ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാരത്തിന് അംഗീകാരം ലഭിക്കാന്‍ പ്രയത്‌നിച്ച കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. 90.15ശതമാനം മാര്‍ക്കോടെയാണ് ആരോഗ്യകേന്ദ്രം അംഗീകാരം കരസ്ഥമാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.രാധ അധ്യക്ഷയായി. വാര്‍ഡ്…

സൗജന്യ ഫുട്‌ബോള്‍ സമ്മര്‍കോച്ചിങ് ക്യാംപിലേക്കുള്ള സെലക്ഷന്‍ ഏപ്രില്‍ മൂന്നിന്

മണ്ണാര്‍ക്കാട്: ഫുട്ബോള്‍ അസോസിയേഷനും, ലിന്‍ഷ മെഡിക്കല്‍സ് ഫുട്ബാള്‍ ക്ലബും സംയുക്തമായി നടത്തുന്ന അവധിക്കാല സൗജന്യ ഫുട്ബോള്‍ കോച്ചിങ് ക്യാംപിന്റെ സെലക്ഷന്‍ ഏപ്രില്‍ മൂന്നിന് രാവിലെ 6.30 മുതല്‍ ആശുപത്രിപ്പടി മുബാസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ഹോര്‍സ്…

സര്‍ഗമയൂഖം പുസ്തകം പ്രകാശനം ചെയ്തു

കോട്ടോപ്പാടം : ഭീമനാട് ഗവ.യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗമയൂഖം എന്ന പേരില്‍ കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ പുസ്തകം എഴുത്തുകാരന്‍ ടി.ആര്‍ തിരുവിഴാംകുന്ന് യുറീക്ക പ്രതാധിപ സമിതി അംഗം പി.എം നാരായണനന് നല്‍കി പ്രകാശനം ചെയ്തു.നൂറോളം കുട്ടികളുടെ രചനകളാണ്…

error: Content is protected !!