മണ്ണാര്‍ക്കാട്: ഫുട്ബോള്‍ അസോസിയേഷനും, ലിന്‍ഷ മെഡിക്കല്‍സ് ഫുട്ബാള്‍ ക്ലബും സംയുക്തമായി നടത്തുന്ന അവധിക്കാല സൗജന്യ ഫുട്ബോള്‍ കോച്ചിങ് ക്യാംപിന്റെ സെലക്ഷന്‍ ഏപ്രില്‍ മൂന്നിന് രാവിലെ 6.30 മുതല്‍ ആശുപത്രിപ്പടി മുബാസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ഹോര്‍സ് ഫുട്ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ പുതിയ തലമുറയെ ലഹരിയില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ക്യാംപ് നടത്തുന്നത്. ഒരു മാസക്കാലം നീണ്ടു നില്‍ക്കും. 2010 മുതല്‍ 2018 വരെ ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം. കേരള പൊലിസിന്റെ മുന്‍ പരിശീലകനായിരുന്ന വിവേകിന്റെ നേതൃത്വത്തിലാണ് പരിശീലനം. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേന്‍ പ്രസിഡന്റ് എം. മുഹമ്മദ് ചെറൂട്ടി അധ്യക്ഷനാകും. നഗരസഭ ചെയ ര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, മൂവ് ചെയര്‍മാന്‍ ഡോ. കെ.എ കമ്മാപ്പ, എം.എഫ്.എ. രക്ഷാ ധികാരി ടി.കെ അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കും. ക്യാംപില്‍നിന്നും തിരഞ്ഞെടു ക്കുന്ന മികച്ച താരങ്ങള്‍ക്ക് സ്ഥിരമായി പരിശീലനം നല്‍കുന്നതിനും അതുവഴി സം സ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന വിവിധ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതി നും അവസരമൊരുക്കും. സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കുന്നതിന്നായി 99464 35421, 94470 22601, 94007 26140 എന്നീ വാട്സാപ്പ് നമ്പറുകളിലേക്ക് പേര്, ജനന വര്‍ഷം, ഫോണ്‍ നമ്പര്‍ എന്നിവ അയച്ച് കൊടുക്കുകയോ, മൂന്നാംതീയതി ജനന സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ നേരിട്ട് എത്തുകയോ ചെയ്യണം. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ മുഹമ്മദ് ചെറൂട്ടി, ഫിറോസ് ബാബു, മുഹമ്മദാലി, ബാബു മങ്ങാടന്‍, സലിം എന്നിവര്‍ പങ്കെടുത്തു.
