കോട്ടോപ്പാടം : ഭീമനാട് ഗവ.യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗമയൂഖം എന്ന പേരില്‍ കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ പുസ്തകം എഴുത്തുകാരന്‍ ടി.ആര്‍ തിരുവിഴാംകുന്ന് യുറീക്ക പ്രതാധിപ സമിതി അംഗം പി.എം നാരായണനന് നല്‍കി പ്രകാശനം ചെയ്തു.നൂറോളം കുട്ടികളുടെ രചനകളാണ് പുസ്തകത്തിലുള്ളത്. പ്രധാന അധ്യാപകന്‍ മുഹമ്മദാലി ചാലിയന്‍ അധ്യ ക്ഷനായി. പി.ടി.എ. പ്രസിഡന്റ് എം. അബ്ദുല്‍ അസീസ്, എം.പി.ടി.എ. പ്രസിഡന്റ് സ്മിത, എസ്.എം.സി. വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം, വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ശ്രീല ത, വിനോദ് ചെത്തല്ലൂര്‍, അഷ്‌റഫ്, രസ്‌ന, ധന്യ, എം.സബിത തുടങ്ങിയവര്‍ സംസാരിച്ചു.
