തച്ചനാട്ടുകര:മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അക്കാദമി തള്ളച്ചിറ വില്‍ പവര്‍ എഫ്‌സിയും സംയുക്തമായി 14 വയസ്സു മുതല്‍ 22 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.ഫുട്‌ബോളിലൂടെ ആരോഗ്യദായകമാക്കുക മികച്ച താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് തച്ചനാട്ടുകര അണ്ണാന്‍തൊടി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുന്നത്. കായികാധ്യാപകനായ സലാം അഹമ്മദ് ചെര്‍പ്പുളശ്ശേരിയാണ് പരിശീലകന്‍.ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളുടെയും ഉന്നത പരിശീലകരുടെയും മുമ്പില്‍ തങ്ങളുടെ കളി മികവ് പ്രദര്‍ശിപ്പിക്കാനും അവസരമൊരുക്കും.ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുമെന്നും മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അക്കാദമി പരിശീലകനും ട്രെയ്‌നറുമായ അന്‍സാര്‍ അലനല്ലൂര്‍ പറഞ്ഞു.മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അക്കാദമിയുടെ കീഴില്‍ ചെര്‍പ്പുളശ്ശേരി,അലനല്ലൂര്‍ എന്നിവടങ്ങളിലും ക്യാമ്പ് നടന്ന് വരുന്നുണ്ട്.