മണ്ണാര്‍ക്കാട് താലൂക്കില്‍ വേനല്‍മഴയില്‍ തകര്‍ന്നത് 24 വീടുകള്‍

മണ്ണാര്‍ക്കാട് : വേനല്‍മഴയിലും കാറ്റിലും താലൂക്കില്‍ ഇതുവരെ ഭാഗികമായി തകര്‍ന്ന ത് 24 വീടുകള്‍. ഇത്തവണയും മലയോരമേഖലയിലാണ് വേനല്‍മഴ കാര്യമായി ബാധിച്ച ത്. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റ് വീടുകള്‍ക്കും കൃഷിക്കുമെല്ലാം ഒരുപേലെ വില്ലനായി. ആളപായമുണ്ടായില്ലെന്നതാണ് ആശ്വാസകരം.നാശനഷ്ടത്തിന്റെ തോത് അധികൃതര്‍ തിട്ടപ്പെടുത്തി വരികയാണ്.

അലനല്ലൂര്‍, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് വീടുകള്‍ക്ക് നാശമുണ്ടായത്. ഇതില്‍ ഏറ്റവുമധികം വീടുകള്‍ തകര്‍ന്നത് അലനല്ലൂര്‍ പഞ്ചായത്തി ലെ അലനല്ലൂര്‍ വില്ലേജ് പരിധിയിലാണ്. പഞ്ചായത്തിലെ മലയോരപ്രദേശങ്ങളായ ചള വ, താണിക്കുന്ന്, മലയിടിഞ്ഞി, ഉപ്പുകുളം ഭാഗങ്ങളിലായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാരാകുര്‍ശ്ശി, പൊറ്റശ്ശേരി ഒന്ന്, പാലക്കയം വില്ലേജുകളിലായി ഒന്ന് വീതും വീടുകളും തകര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് ഓവര്‍സിയര്‍മാര്‍ നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി വരികയാണ്. ഇവര്‍ റെവന്യു വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്‍ പ്രകാരം വീടുതകര്‍ന്നവരില്‍ നിന്നുള്ള അപേക്ഷയനുസരിച്ച് ദേശീയ ദുരന്തനിവാരണ സമിതിയില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള നടപടിയുണ്ടാകും. 15 ശത മാനത്തിനും അതിന് മുകളിലും നാശം സംഭവിച്ചവര്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാവു കയെന്ന് റെവന്യുവകുപ്പ് അധികൃതര്‍ അറിയിച്ചു.

വീടുകള്‍ തകര്‍ന്നതിന് പുറമെ അലനല്ലൂര്‍ പഞ്ചായത്തില്‍ കൃഷിനാശവുമുണ്ടായി. ശക്തമായ കാറ്റില്‍ വാഴകൃഷി വ്യാപകമായി നശിച്ചു. വിളവെടുപ്പിന് പാകമായതുള്‍ പ്പടെ ആറായിരത്തോളം വാഴകള്‍ നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. കൂ ടാതെ റബര്‍, തെങ്ങ്, കമുക് എന്നിവയും നശിച്ചിട്ടുണ്ട്. 2,40,000 രൂപയുടെ നഷ്ടമാണ് ഇതുവരെ കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. അറിയിപ്പുനല്‍കിയതുപ്രകാരം ഇരു പതോളം കര്‍ഷകരാണ് കൃഷിഭവനില്‍ നഷ്ടപരിഹാരത്തിനായി അപേക്ഷനല്‍കിയി ട്ടുള്ളത്. കൃഷിനാശമുണ്ടായ സ്ഥലങ്ങളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിരുന്നു. നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചക്കകം അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ക്ക് സമര്‍പ്പിക്കുമെന്ന് കൃഷിഓഫിസര്‍ അറിയിച്ചു. വേനല്‍മഴയില്‍ മരങ്ങള്‍ റോഡിലേക്ക് വീണ് വിവിധയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി. വൈ ദ്യുതിലൈനിലേക്ക് മരം പൊട്ടിവീണും മറ്റും ലൈനും തൂണുകളുമെല്ലാം തകര്‍ന്ന തിലൂടെ വൈദ്യുതിബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.

error: Content is protected !!