മണ്ണാര്‍ക്കാട്:ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ റോഡ് ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. ദേശീയപാതാ വിഭാഗം അറിയിച്ച ദിവസത്തിന് രണ്ട് ദിവസം മുമ്പാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. ടാറിംഗ് ഒക്ടോബര്‍ പത്തിന് തുടങ്ങുമെന്നായിരുന്നു അസി.എഞ്ചിനീയര്‍ ഷെരീഫ് താലൂക്ക് സഭയില്‍ അറിയിച്ചത്.ബസ് സ്റ്റാന്റിനപ്പുറം ചന്തപ്പടിയില്‍ നിന്നാണ് ടാറിംഗ് ആരംഭിച്ചത്.നഗരത്തിലേക്ക് വാഹനവുമായി എത്തുന്നവരെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്ന ഭാഗമാണിവിടം.ഒരു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഘട്ടം ഘട്ടമായാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയെന്ന് എ.ഇ.അറിയിച്ചു. 14 മീറ്റര്‍ വീതിയിലാണ് ടാറിംഗ്. ഇതേസമയം ഡ്രൈനേജ് പ്രവൃത്തികളും നടന്ന് വരികയാണ്.കോടതിപ്പടിയിലും ആല്‍ത്തറയിലുമാണ് അഴുക്കുചാലിന്റെ പ്രവൃത്തികള്‍ അവശേഷിക്കുന്നത്. ആല്‍ത്തറയില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.