പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട 70 വയസ്സ് പ്രായം തോന്നിക്കുന്നയാളെ തിരിച്ചറിഞ്ഞില്ല. ഡിസംബര്‍ 21 ന് ഷൊർണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 26-ാം മൈലില്‍ അവശനിലയില്‍ കാണപ്പെട്ട ഇയാളെ ഷൊര്‍ണ്ണൂര്‍ നഗരസ ഭാ അധികൃതര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സയിലിരി ക്കെ 24 ന് രാവിലെ മരണപ്പെടുകയുമായിരുന്നു. ഇയാളെ തിരിച്ചറിയുന്നതിന് സഹായ കരമായ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ അറി യിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04662222406 (പൊലീസ് സ്റ്റേഷന്‍), 9497947218 (ഇന്‍സ്പെക്ടര്‍), 9497980630 (എസ്.ഐ).