അട്ടപ്പാടി: കണ്ടുമലയില്‍ നട്ട് പരിപാലിച്ച് വന്ന കഞ്ചാവ് നഴ്‌സറി പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് കണ്ടെത്തി.അട്ടപ്പാടി ഗൊട്ടിയാര്‍കണ്ടി ഊരിന് പടിഞ്ഞാറ് ഭാഗത്തുള്ള കണ്ടുമലയിലാണ് കഞ്ചാവ് നഴ്‌സറി കണ്ടെത്തിയത്.ഇവിടെ നിന്നും 18 തടങ്ങളിലായി 270ഓളം ചെടികളും പ്ലാസ്റ്റിക്ക് കവറിലായി 123 ചെടികളും, 2000-ത്തോളം വിത്തുകളും വളവും പണി സാധനങ്ങളും തോട്ടത്തില്‍ നിന്നും കണ്ടെടുത്തു.പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ എം രാകേഷിന് ലഭിച്ച രഹസ്യ വവരത്തിന്റെയടി സ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് നഴ്‌സറി കണ്ടെത്തിയത്.റോഡില്‍ നിന്ന് കാടിനുള്ളി ലേക്ക് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാണ് എക്‌സൈസ് സംഘം കാടിനുള്ളിലേക്ക് എത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 3000ത്തോളം കഞ്ചാവ് ചെടികള്‍ അട്ടപ്പാടി വനത്തില്‍ നിന്നും കണ്ടെടുത്ത് നശിപ്പിച്ചി ട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.രാജീവ്,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ആര്‍.എസ് സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ മാരായ പി.ബി ജോണ്‍സണ്‍, കെ.വേണുഗോപാലന്‍, എം. ഷിനോജ്, ആര്‍.ഉണ്ണികൃഷ്ണന്‍, വി.വിനേഷ് എക്‌സൈസ് ഡ്രൈവര്‍ പ്രദീപ്.എസ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിനു.ജെ, മുഹമ്മദ് ഫൈസല്‍.എ, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.