കോട്ടോപ്പാടം : നവംബര്‍ 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പരിശീലന പരിപാടിക്ക് തുടക്കമായി.കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ എ.അബൂബ ക്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റഷീദ് കല്ലടി അധ്യക്ഷനായി.അന്‍വര്‍ മേലാറ്റൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.ഗേറ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, അക്കാഡമിക് വിങ്ങ് കണ്‍വീനര്‍ സലീം നാലകത്ത്,പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി.അബ്ദുള്ള,എം.പി.സാദിഖ്,ഒ.മുഹമ്മദലി,എ.കെ.കുഞ്ഞയമു തുടങ്ങിയവര്‍ സംസാരിച്ചു. അവധിദിവസങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായി മാതൃകാപരീക്ഷയും സംഘടിപ്പിക്കും.കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന കുട്ടികള്‍ക്ക് ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ്സു വരെ പ്രതിവര്‍ഷം 12000 രൂപവീതം ലഭിക്കും.