മണ്ണാര്‍ക്കാട് : കാട്ടാനപ്രതിരോധത്തിനായുള്ള സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മാ ണം കരിമ്പ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വനാതിര്‍ത്തിയിലെ നാലുകിലോമീറ്റര്‍ ദൂരത്തി ല്‍ പൂര്‍ത്തിയായി. വേലിയിലേക്ക് സൗരോജ്ജ വൈദ്യുതി പ്രവഹിപ്പിച്ച് വിജയകരമാ ണെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ അറി യിച്ചു. മറ്റുഇടങ്ങളില്‍ തൂണുകള്‍ സ്ഥാപിക്കല്‍, അടിക്കാട് വെട്ടലടക്കമുള്ള പ്രവൃത്തി കള്‍ നടന്നുവരികയാണ്.

മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യം

മൂന്നര കോടിയോളം രൂപ ചെലവില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ഒമ്പതും, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളില്‍ 14 കിലോമീറ്റര്‍ വീതവുമായി ആകെ 37 കിലോമീറ്ററിലാണ് തൂക്കുവേലി ഒരുക്കുന്നത്. വേലിക്കാട് മുതല്‍ മീന്‍വല്ലം, മീന്‍വല്ലം മുതല്‍ ഇഞ്ചിക്കുന്ന്, ഇഞ്ചിക്കുന്ന് മുതല്‍ പൂഞ്ചോല, പൂഞ്ചോല മുതല്‍ തവളക്കല്ല് എന്നിങ്ങനെ നാല് ദൂരങ്ങ ളിലായാണ് പ്രതിരോധസംവിധാനം വരും. മാര്‍ച്ച് മാസത്തോടെ നിര്‍മാണപ്രവൃത്തിക ള്‍ പൂര്‍ത്തിയാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഇതില്‍ കരിമ്പയിലെ വേലി ക്കാട് മുതല്‍ കട്ടിക്കല്ല് ഭാഗം വരെ മൂന്ന് കിലോമീറ്ററിലാണ് പ്രതിരോധവേലി നിര്‍മിച്ച ത്. അടുത്ത മൂന്ന് കിലോമീറ്ററില്‍ പ്രവൃത്തികള്‍ നടക്കുന്നതായും ഇത് ഈ മാസത്തോ ടെ പൂര്‍ത്തിയാക്കാനുമാണ് ശ്രമം. കാഞ്ഞിരപ്പുഴയില്‍ പൂഞ്ചോല മുതല്‍ ആനക്കരണം ഉന്നതി ഭാഗം വരെ ഒരുകിലോമീറ്ററിലാണ് വേലിനിര്‍മിച്ചിട്ടുള്ളത്. ഒരാഴ്ചക്കുള്ളില്‍ മ റ്റൊരു കിലോമീറ്റര്‍ ദൂരം കൂടി വേലിനിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കരിമ്പ,

തച്ചമ്പാറയില്‍ ഡിസംബറോടെ

തച്ചമ്പാറ പഞ്ചായത്തുകളിലെ പ്രവൃത്തി ഒരേ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കരിമ്പയില്‍ ഏഴ് കിലോമീറ്ററില്‍ വേലി നിര്‍മിച്ച കഴിഞ്ഞശേഷം ഡിസംബറോടെ തച്ച മ്പാറ പഞ്ചായത്തില്‍ വേലി നിര്‍മാണം ആരംഭിക്കുമെന്നാണ് വനംവകുപ്പ് അധികൃ തരില്‍ നിന്നും ലഭ്യമാകുന്ന വിവരം. നിലവില്‍ തൂക്കുവേലി നിര്‍മാണം കഴിഞ്ഞ ഭാഗ ങ്ങളില്‍ അടിക്കാട് വെട്ടിവൃത്തിയാക്കലും മറ്റും വനംവകുപ്പാണ് നടത്തി വരുന്നത്. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് കര്‍ഷകരുടെ സഹകരണത്തോടെ തൂക്കുവേ ലിയുടെ പരിപാലനത്തിനുള്ള സംവിധാനമൊരുക്കിയാല്‍ കൂടുതല്‍ ഗുണകരമാകുമെ ന്ന് അധികൃതര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!