കോട്ടോപ്പാടം: പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) കോട്ടോപ്പാടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സിലര്‍ കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹരികേശവന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, സംസ്ഥാന കൗണ്‍സിലര്‍ കെ.ജി. ബാബു, എ. അസൈനാര്‍, വി.സുകുമാരന്‍, കെ.ഹംസ, ചിത്ര ഡി. നായര്‍, കെ. കൊച്ചു നാരായണന്‍, എ. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!