കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യത്തിനുള്ള ജലവി തരണം നടത്തുന്നതിന് മുന്നൊരുക്കങ്ങളാകുന്നു. ഇടതുവലതുകര കനാലുകള്‍ വൃത്തി യാക്കി സുഗമമായ ജലസേചനം ഉറപ്പാക്കുന്നതിനുള്ള ഭൂരിഭാഗം പ്രവൃത്തികളുടെയും ടെന്‍ഡര്‍ നടപടികളായതായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ അറി യിച്ചു. ജലസേചന വകുപ്പില്‍ നിന്നും 1.35 കോടി രൂപയാണ് പ്രവൃത്തികള്‍ക്കായി അനു വദിച്ചിട്ടുള്ളത്.
ഡാം സുരക്ഷ, കനാലുകളിലെ ചെളിനീക്കം ചെയ്യല്‍, കാടുവെട്ടിവൃത്തിയാക്കല്‍, കോ ണ്‍ക്രീറ്റ് ജോലികള്‍ തുടങ്ങിയ വിവിധ പ്രവൃത്തികളാണ് നടത്തുക. അണക്കെട്ട് പദ്ധതി യ്ക്ക് കീഴിലുള്ള കാഞ്ഞിരപ്പുഴ, കല്ലടിക്കോട്, ഒറ്റപ്പാലം സബ് ഡിവിഷനുകളിലാണ് പ്രവൃത്തികള്‍ നടത്തുക. എട്ടു സെക്ഷനുകളാണ് ഈ സബ് ഡിവിഷനുകള്‍ക്കു കീഴില്‍ വരുന്നത്. ഡിസംബര്‍ മാസത്തോടെ കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനം ആരം ഭിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി കര്‍ഷകരുടെ യോഗവും ചേരും. ജലത്തി ന്റെ ആവശ്യമറിയിച്ച് കൃഷി ഓഫിസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നപ്രകാരമാ കും ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുക. നിലവില്‍ തുലാവര്‍ഷം ശക്തമായതു കൊണ്ട് തന്നെ കൃഷിയിടങ്ങളില്‍ വെള്ളമുണ്ട്. മഴ മാറുമ്പോള്‍ കനാലുകളില്‍ അറ്റകു റ്റപണികള്‍ ആരംഭിക്കുകയും രണ്ടാഴ്ചക്കാലം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ദൈര്‍ഘ്യംകുറഞ്ഞ മണ്ണാര്‍ക്കാട്, തെങ്കരഭാഗത്തേക്കുള്ള വലതുകര കനാലിലാകും ആദ്യം പണി തുടങ്ങുക. ഇതിനുശേഷം ദൈര്‍ഘ്യമേറിയ ഇടതുകര കനാലിലും പ്ര വൃത്തികള്‍ നടത്തും. സാധാരണഗതിയില്‍ രണ്ടാംവിള നെല്‍കൃഷിയ്ക്കായി നവംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ അഞ്ചുതവണകളിലായാണ് കാഞ്ഞിരപ്പുഴ ജല സേചന പദ്ധതിയില്‍ നിന്നും വെള്ളംതുറന്നുവിടുക. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താ ലൂക്കുകളിലെ രണ്ടാംവിള നെല്‍കൃഷിയ്ക്ക് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളവും ആശ്രയമാണ്. ഈ മേഖലകളിലായി ആകെ 250 കിലോ മീറ്റര്‍ ദൂരത്തിലാണ് അണക്കെട്ടിന്റെ ഇടതു, വലതുകര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്. കൃത്യമായി കനാലുകള്‍ വൃത്തിയാക്കിയാല്‍ മാത്രമേ വാലറ്റ പ്രദേശങ്ങളിലേക്കടക്കം വേഗത്തില്‍ വെള്ളമെത്തൂ. ഒറ്റപ്പാലം ഭാഗത്തെ വാലറ്റപ്രദേശ ങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം വെള്ളമെത്താന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാ ക്കിയിരുന്നു.