അലനല്ലൂര്‍ : കാര്‍ഷികമേഖലയായ എടത്തനാട്ടുകരയില്‍ രൂക്ഷമായ വന്യമൃഗശല്ല്യം ശാശ്വതമായി പരിഹരിക്കണമെന്നും കണ്ണംകുണ്ട് പാലം ഉടനടി യാഥാര്‍ത്ഥ്യമാക്കണ മെന്നും സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സി.ടി രവീന്ദ്രന്‍ രക്തസാക്ഷിപ്രമേയ വും എം.കൃഷ്ണകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ആര്‍ സെബാസ്റ്റ്യന്‍, ഐലക്കര മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു. പ്രജീഷ് പൂളക്കലിനെ ലോക്കല്‍ സെക്രട്ടറിയാ യി തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!