പാമ്പുകളെ കണ്ടാല്‍ സ്വയം പിടിക്കരുതെന്ന് സേന
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നുമാസത്തി നിടെ പിടികൂടിയത് 40 മലമ്പാമ്പുകളെ. ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി വനംവകുപ്പ് ദ്രുതപ്രതികരണ സേന പിടികൂടിയ മലമ്പാമ്പുകളുടെ കണക്കാണിത്. മലയോര പ്രദേശങ്ങളിലെ ജനവാസമേഖലകളിലും ഇവിടെനിന്നും കിലോമീറ്ററുകള്‍ മാറി നഗരത്തോട് അടുത്തുള്ള പ്രദേശങ്ങളിലുംവരെ പാമ്പുകളെ കണ്ടുതുടങ്ങിയതോടെ വിശ്രമമില്ലാത്ത ജോലിയിലാണ് ആര്‍.ആര്‍.ടി. അംഗങ്ങള്‍.
കാടുവെട്ടിത്തെളിക്കുമ്പോള്‍ ഒന്നുശ്രദ്ധിക്കാം
കാടുവെട്ടിത്തെളിക്കുമ്പോഴാണ് ഇവയെ കൂടുതലായും കാണുന്നത്. അടുത്തിടെ അല നല്ലൂര്‍ ടൗണിലെ സ്‌കൂള്‍ വളപ്പില്‍നിന്നും മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. 22 കിലോ വരെ തൂക്കംവരുന്ന പാമ്പുകളും പിടികൂടിയതിലുണ്ടെന്ന് ആര്‍.ആര്‍.ടി. പറയുന്നു. ഒരു ആട്ടിന്‍കുട്ടിയെവരെ വിഴുങ്ങാന്‍ ശേഷിയുള്ളവയാണിത്. വീടുകളിലെ വളര്‍ത്തു കോഴികളെ ഭക്ഷണമാക്കാനെത്തുന്നവയും കൂട്ടത്തിലുണ്ട്. വിഷമില്ലെങ്കിലും ഇവയുടെ കടി മാരകമായ പരിക്കേല്‍പ്പിക്കുമെന്നതാണ് പ്രത്യേകത. പുഴകള്‍, തോടുകള്‍, കനാലു കള്‍ എന്നിവയുടെ അരികിലുള്ള പൊന്തക്കാടുകളിലും പൊത്തുകളിലുമാണ് കൂടുത ലായും ഇവയെ കാണപ്പെടുന്നത്. മഴശക്തിപ്പെടുന്നതോടെയാണ് കൂടുതലായും പുറത്തി റങ്ങുന്നത്. ഇവയുടെ പ്രജനനസമയവുംമഴക്കാലത്താണ്. ഒരു ദിവസം അഞ്ച് മലമ്പാമ്പു കളെ വരെ വിവിധ ഇടങ്ങളില്‍ നിന്നും സേന പിടികൂടിയിട്ടുണ്ട്.
രാജവെമ്പാല മുതല്‍ വെള്ളിക്കെട്ടന്‍ വരെ
മൂന്നുമാസത്തിനിടെ മൂന്ന് രാജവെമ്പാലകളേയും പിടികൂടുകയുണ്ടായി. ആനമൂളി ഭാഗ ത്തുനിന്നും രണ്ടും ഇരുമ്പകച്ചോല ഭാഗത്തുനിന്നും ഒരെണ്ണത്തിനേയുമാണ് പിടികൂടി യത്. ഇവയെ സൈലന്റ്വാലി വനമേഖലയിലും ശിരുവാണി വനത്തിലുമാണ് വിട്ടത്. അണലി, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ തുടങ്ങിയ വിഷമുള്ള 17 എണ്ണത്തിനേയും പിടികൂടി. ജനവാസമേഖലകളിലേക്ക് തിരിച്ചിറങ്ങാന്‍ കഴിയാത്ത വനമേഖലകളിലാണ് ഇവയേ യും തുറന്നുവിടുന്നത്. വിഷമില്ലാത്ത 35 പാമ്പുകളേയും പിടികൂടി. ഇവയെ അട്ടപ്പാടി ചുരം ഭാഗത്തെ മന്ദംപൊട്ടി വനമേഖലയിലാണ് വിടുന്നത്. പാമ്പ് പിടുത്തത്തില്‍ പരി ശീലനം ലഭിച്ചവരുണ്ട് സേനയില്‍. പിടികൂടാനും സൂക്ഷിക്കാനും ആവശ്യമായ സംവി ധാനവും സഞ്ചരിക്കാനാവശ്യമായ വാഹനവും ആര്‍.ആര്‍.ടിയ്ക്കുണ്ട്. സെക്ഷന്‍ ഫോ റസ്റ്റ് ഓഫിസര്‍ ഫിറോസ് വട്ടത്തൊടി, നിതിന്‍, സുധീഷ്, അബ്ദുല്‍ കരീം, അഖില്‍, ലക്ഷ്മണന്‍, മരുതന്‍, ബിനു, അന്‍സര്‍ എന്നിവരടങ്ങുന്ന മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേവന 24 മണിക്കൂറും സേവനസന്നദ്ധരാണ്. പാമ്പുകളെ കണ്ടാല്‍ വനംവകുപ്പിനെ വിവരമറിയിക്കുന്ന പ്രവണത ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. പാമ്പുകളെ കണ്ടാല്‍ സ്വയം പിടിക്കരുതെന്നും വനംവകുപ്പിനെ അറിയിക്കണമെന്നും സേന അറിയിച്ചു. ഫോണ്‍: 8547602315.