മണ്ണാര്‍ക്കാട് : ലോട്ടറി തൊഴിലാളികളെ ബാധിക്കുന്ന എഴുത്ത് ലോട്ടറി, ലോട്ടറി ഓണ്‍ ലൈന്‍ കച്ചവടം, ഒറ്റഅക്ക നമ്പര്‍ ലോട്ടറി എന്നിവ നിരോധിക്കുന്നതിന് ശക്തമായ നിയ മനിര്‍മാണം നടത്തണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി. ഐ.ടി.യു) മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓ ഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ ശശി ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ഏരിയ പ്രസിഡന്റ് ഹക്കീം മണ്ണാര്‍ക്കാട് അധ്യ ക്ഷനായി. ജില്ലാ നേതാക്കളാ യ കെ.ജെ സുരേഷ് ബാബു, പുരുഷോത്തമന്‍, മണികണ്ഠന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി മസൂദ്, എം. കൃഷ്ണകുമാര്‍, കെ. കുമാരന്‍, അബ്ദുള്‍ ജലീല്‍, ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ പി.കെ ഉമ്മര്‍, എന്‍. സുന്ദരന്‍, ദേവദാസ് മാസ്റ്റര്‍, യൂണിയന്‍ ഏരിയ സെക്ര ട്ടറി പി.എന്‍. ഭുവനേശ്, ട്രഷറര്‍ ടി. സിദ്ദീഖ് തുടങ്ങി യവര്‍ സംസാരിച്ചു. പുതിയ ഭാരവാ ഹികള്‍ : ഹക്കീം മണ്ണാര്‍ക്കാട് (പ്രസിഡന്റ്), ദേവ ദാസന്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ് ), പി.എന്‍ ഭൂവനേശ് (സെക്രട്ടറി), അബ്ദുല്‍ ജലീല്‍, വിനീത് കാഞ്ഞിരം (ജോയിന്റ് സെക്ര ട്ടറി), ടി.സിദ്ദീഖ് (ട്രഷറര്‍).