കുമരംപുത്തൂര്‍: പയ്യനെടം ഗവ.എല്‍.പി. സ്‌കൂളില്‍ ശാസ്ത്ര-ഗണിതശാസ്ത്ര- പ്രവൃത്തി പരിചയമേള നടന്നു.160ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കലണ്ടര്‍ പ്രകാശ നവും നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനമന്ത്രി വേദ കൃഷ്ണയും മറ്റു പാര്‍ലമെന്റ് അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. സാ ഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. സി.എം.എ. പരീക്ഷയി ല്‍ ഒന്നാം റാങ്ക് നേടിയ ജിത്തുവിനെ ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ കെ. അലവി, പ്രധാന അധ്യാപകന്‍ എം. എന്‍ കൃഷ്ണകുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ വി. സത്യന്‍, എം.പി.ടി.എ. പ്രസിഡന്റ് രമ്യ അക്കിപ്പാടം, വൈസ് പ്രസിഡന്റ് മനോജ് പയ്യനെടം, പി.ടി.എ. അംഗങ്ങളായ വിലാസിനി, മുഹ്‌സിന, അധ്യാപകരായ പി.എ കദീജ ബീവി, വി.പി ഹംസക്കുട്ടി, എം. ലത, പി.നിത്യ, ശോഭ വിനോദ്, വി.ആര്‍ കവിത, ഹഫ്‌സത്, കെ.ഇ ദിവ്യ, ബിന്ദുമോള്‍, പ്രീത, ജിതീഷ, ഓമന, അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
