മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ചൊവ്വാഴ്ച വിയ്യക്കുര്‍ശിയിലെ യൂണി യന്‍ ആസ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എല്ലാ ശാഖകളിലും പ്രാര്‍ഥന, ഗുരുപൂജ എന്നിവ നടക്കും. തുടര്‍ന്ന് വൈകീട്ട് 3.30ന് നടക്കുന്ന പൊതുസമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സാംസ്‌കാരിക ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു ദീപം തെളി യിക്കും. യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍. സുരേഷ് അധ്യക്ഷനാകും. കെ.കെ. വിനോ ദ്കുമാര്‍ സന്ദേശം നല്‍കും. 400 പ്രതിനിധികള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂണിയന്‍ ഭാരവാഹികളായ എന്‍.ആര്‍. സുരേഷ്, കെ.വി. പ്രസന്നന്‍, എന്‍.ആര്‍. റെജി, പി.സി. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!