പാലക്കാട് : കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നി യോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മണപ്പുള്ളിക്കാവ് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാതല തദ്ദേ ശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ കൊണ്ടുവരും. 106 ചട്ടങ്ങളിലായി 350 ഓളം ഭേദഗതികളാണ് പരിഗണനയില്‍. ഇത് സംബന്ധിച്ച വ്യക്തതകൂടി അദാലത്തുകളില്‍ ഉണ്ടാകും.
അദാലത്തില്‍ വ്യക്തപരമായ പരാതികള്‍ക്ക് പുറമെ പൊതുവായ പ്രശ്‌നങ്ങളിലും തീരു മാനമുണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ ലഭിക്കുന്ന വീടുകള്‍ ഏഴ് വര്‍ഷത്തിന് ശേഷം കൈമാറാമെന്ന തീരുമാനം ഇത്തരത്തില്‍ ഉണ്ടായതാണ്. കെട്ടിട നിര്‍മാണ പെ ര്‍മിറ്റ് എടുത്ത ശേഷം നിര്‍മാണം നടന്നില്ലെങ്കില്‍ ഈടാക്കിയ അധിക എഫ്.എ.ആര്‍ ഫീസ് തിരിച്ചുനല്‍കാനും തീരുമാനമായി.
14 ജില്ലകളിലും മൂന്ന് കോര്‍പറേഷനുകളിലുമായി 17 തദ്ദേശ അദാലത്ത് സംഘടിപ്പി ക്കും. സുതാര്യവും കാര്യക്ഷമവുമായ പരാതി പരിഹാരമാണ് ലക്ഷ്യം. 15 ദിവസം കൂടുമ്പോള്‍ ജില്ലാ തലത്തില്‍ അദാലത്ത് നടത്തുന്ന തരത്തില്‍ തുടര്‍ പ്രവര്‍ത്തനമുണ്ടാ കും. താലൂക്ക് തലത്തില്‍ സ്ഥിരം അദാലത്തുകള്‍ നടന്നു വരുന്നുണ്ട്.അവയില്‍ തീര്‍പ്പാ കാത്തവയാണ് ജില്ലാതലത്തില്‍ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. അദാലത്തുകള്‍ക്ക് തുടര്‍ച്ച വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.എം.എല്‍.എമാരായ എ.പ്രഭാകരന്‍, കെ.ശാന്തകുമാരി, മുഹമ്മദ് മുഹ്സിന്‍, പി.മമ്മിക്കുട്ടി, കെ.പ്രേംകുമാര്‍, കെ.ഡി.പ്രസേനന്‍, പി.പി. സുമോദ്, കെ.ബാബു, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ.ഉഷ നന്ദിയും പറഞ്ഞു.