മണ്ണാര്‍ക്കാട് : കുണ്ടും കുഴികളും താണ്ടിയുള്ള മണ്ണാര്‍ക്കാട് – കോങ്ങാട് – ടിപ്പുസുല്‍ ത്താന്‍ റോഡിലൂടെയുള്ള ദുഷ്‌കരമായയാത്ര പഴങ്കഥയായി. നവീകരണത്തിന്റെ ഭാഗമായി ടാറിങ് ഏതാണ്ട് കഴിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര സുഗമമായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍. മണ്ണാര്‍ക്കാട് നിന്നും പള്ളിക്കുറുപ്പ് വരെയുള്ള ഒന്നാം ഘട്ട ടാറിങും പള്ളിക്കുറുപ്പ് നിന്നും കൊട്ടശ്ശേരിവരെയുള്ള 13 കിലോമീറ്റര്‍ ദൂരം രണ്ടാം ഘട്ട ടാറിങ്ങും പൂര്‍ത്തിയായതോടെയാണ് വാഹനയാത്ര പ്രയാസരഹിതമായത്. അവ ശേഷിക്കുന്ന നാല് കിലോമീറ്ററില്‍ കൂടി രണ്ടാംപാളി ടാറിങ് നടത്തുന്നതോടെ ഈ റോഡ് കൂടുതല്‍ മെച്ചപ്പെട്ടതാകും.
മഴയാണ് ശേഷിക്കുന്ന ടാറിങ് പ്രവൃത്തികള്‍ വൈകാന്‍ കാരണമാകുന്നത്. മാത്രമല്ല കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ച 61 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി ഇതുവരെയും അംഗീകാരവും നല്‍കിയിട്ടില്ല. കരാര്‍ കമ്പനിക്ക് തുകയുമേറെ ലഭ്യമാ കാനുമുണ്ട്. തുക അനുവദിക്കപ്പെട്ടാല്‍ മാത്രമേ റോഡിലെ രണ്ടാം പാളി ടാറിങും അരി കുഭിത്തി കെട്ടല്‍, ഐറിസ് ഡ്രൈയിനേജ്, റോഡില്‍ ലൈന്‍ വരയ്ക്കല്‍, സൂചനാബോര്‍ ഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പടെയുള്ള അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാ നാവൂ എന്നാണ് കെ.ആര്‍.എഫ്.ബി അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. യാത്ര ക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് ജൂണ്‍ മാസത്തില്‍ മണ്ണാര്‍ക്കാടുനിന്നും പള്ളിക്കുറുപ്പുവരെയുള്ള റോഡ് ടാറിങ് നടത്തിയത് ഏറെപ്രയാസപ്പെട്ടായിരുന്നു. രാത്രിയും പകലുമായി ജോലികള്‍ ക്രമീകരിച്ചാണ് ഒന്നാംപാളി ടാറിങ് പൂര്‍ത്തിയാക്കി യത്. ഇതോടെ വര്‍ഷങ്ങളായി നേരിട്ട യാത്രാദുരിതത്തിനും അറുതിയായി.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ 2021ലാണ് റോഡ് വീതി കൂട്ടി നവീകരണ മാരംഭിച്ചത്. ഒന്നര വര്‍ഷത്തില്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നായിരുന്നു ഉദ്ഘാടനവേളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രസ്താവിച്ചത്. മണ്ണാര്‍ക്കാട് മുതല്‍ കോങ്ങാട് വരെയുള്ള 17 കിലോമീറ്റര്‍ റോഡിന് കിഫ്ബി 53.6 കോടി രൂപയാണ് അനു വദിച്ചിരുന്നത്. കലുങ്കുകള്‍, അഴുക്കുചാല്‍, സംരക്ഷണ ഭിത്തി തുടങ്ങിയ പ്രവൃത്തി കളെല്ലാം നടത്തിയശേഷം 2023ല്‍ ടാറിങ് തുടങ്ങുകയും ചെയ്തു. ദേശീയപാതയില്‍ മണ്ണാര്‍ക്കാടിനും മുണ്ടൂരിനും ഇടയില്‍ ഗതാഗതതടസം നേരിട്ടാല്‍ വലിയ വാഹനങ്ങ ളുള്‍പ്പടെ സഞ്ചരിക്കാനുള്ള ബദല്‍മാര്‍ഗംകൂടിയാണ് മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ്.