വെട്ടത്തൂര്‍ : അറബി ഭാഷാ പഠനത്തിന് പ്രോത്സാഹനം നല്‍കുക, വിദ്യാര്‍ഥികളിലെ സര്‍ഗ്ഗശേഷികള്‍ വളര്‍ത്തിയെടുക്കുക, ഭാഷ ശേഷികളെ വികസിപ്പിക്കുന്നതിലൂടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അലിഫ് അറബിക് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മലപ്പുറം ഐ.എം.ഇ വി.ഷൗക്കത്തലി അന്‍സാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ പച്ചീരി, പ്രധാന അധ്യാപകന്‍ കെ.എ അബ്ദു മനാഫ്, പി.ജുമൈലത്ത്, ക്ലബ്ബ് കണ്‍വീനര്‍മാരായ ഒ.മുഹമ്മദ് അന്‍വര്‍, ഉബൈദുള്ള, ടി.റംല, സാബിദ്, മുഹമ്മദ് ആശിഖ് എന്നിവര്‍ സംസാരിച്ചു.അലിഫ് ക്ലബ്ബ് ഭാരവാഹി കളായി കെ.കെ.ഫാത്വിമ റഷ, കെ.ദില്‍ഷന്‍, കെ.അന്‍ഷിദ, സി.അല്‍ സാബിത്, നിഹാല ഷെറിന്‍ എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!