അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സ്വാത ന്ത്ര്യദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംങ് പ്രസിഡന്റ് യൂസഫ് ചോലയില്‍ അധ്യക്ഷനായി. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിയാസ് കൊങ്ങത്ത്, റിഷാദ് റൗഹ, ഷൗക്കത്ത് ബാബു, നാസര്‍, അന്‍വര്‍ എന്നിവരെ ആദരിച്ചു. രാധാകൃഷ്ണന്‍, സുബൈര്‍ തുര്‍ക്കി, രാജ ഗോപാല്‍, വിഷ്ണു അലനല്ലൂര്‍, യൂസഫ് സിറ്റി, ആരിഫ് തുവശ്ശേരി, ഷെരീഫ് സനാലിയാര്‍, ജംഷാദ് വൈറസ്, ദീപക് മാസ്റ്റര്‍, നാസര്‍ കളത്തില്‍, എസ്.ബി സലീം, പ്രേമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!