അലനല്ലൂര്‍: പഞ്ചായത്തിലെ ചളവ റേഷന്‍കടയില്‍ ആരംഭിച്ച കെ-സ്‌റ്റോറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് നിര്‍വഹിച്ചു. നിലവിലുള്ള റേഷന്‍ കടകളിലെ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പൊതുവിതരണ ശൃംഖലയി ലൂടെ ലഭ്യമാക്കുന്നതാണ് കെ-സ്റ്റോര്‍ പദ്ധതി. പഞ്ചായത്തിലെ ആദ്യ കെ സ്‌റ്റോറാണ് ചളവയിലേത്. കട ഉടമ സന്തോഷ് ജോസ്, പൊതുപ്രവര്‍ത്തകരായ എം.പി സുഗതന്‍, അഡ്വ. ബെന്നി അഗസ്റ്റിന്‍, ശിവദാസന്‍ കൈനിശ്ശേരി, എം.അയ്യപ്പന്‍ നായര്‍, എം. പരമേ ശ്വരന്‍, പി.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.