പാലക്കാട് : ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷി ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തില്‍ കോട്ടമൈതാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധി കളെയും ദുരന്തങ്ങളെയും അതിജീവിക്കാനുള്ള ഇച്ഛാശക്തി ഇന്ത്യന്‍ ജനതയ്ക്കുണ്ട്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാഹോദര്യത്തിലും ഊന്നിയാണ് ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നത്. ജാതിയോ മതമോ ലിംഗ-ഭാഷാ ഭേദങ്ങളോ രാഷ്ട്രത്തി ന് മുകളിലല്ലെന്ന കാഴ്ചപ്പാടാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. വിദ്വേഷത്തിന്റെ ശക്തികളെ നാം നേരിട്ടത് സാഹോദര്യം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ്. സ്വാത ന്ത്ര്യം കേവലമായ സങ്കല്പമല്ല, മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഒപ്പം മാത്രം പുലരാന്‍ കഴിയുന്ന ആശയമാണതെന്നും മന്ത്രി പറഞ്ഞു.വയനാട്ടിലുണ്ടായ ദുരന്തത്തി ന്റെയും അതിനെ അതിജീവിക്കാന്‍ നാം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിന്റെയും സാഹചര്യത്തിലാണ് എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷം എന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ആഘോ ഷങ്ങള്‍ക്ക് തുടക്കമായത്. പതാക ഉയര്‍ത്തിയതിന് ശേഷം മന്ത്രി എം.ബി.രാജേഷ് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. കുഴല്‍മന്ദം പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കെ. ഗോപി പരേഡ് നയിച്ചു. എ.ആര്‍ ക്യാമ്പ്, കെ.എ.പി, ലോക്കല്‍ പൊലീസ് (വനിതാ, പുരുഷ വിഭാഗം), എക്‌സൈസ്, ഹോംഗാര്‍ഡ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ് ഉള്‍പെടെ 29 പ്ലാറ്റൂണുകളുടെ പരേഡ് നടന്നു. കാണിക്കമാത കോണ്‍വന്റ് ജി.എച്ച്.എസ്.എസിന്റെ ബാന്‍ഡ് വാദ്യം പരേഡിന് നിറപ്പകിട്ടേകി. തുടര്‍ന്ന് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക് പാലക്കാട് മുനിസിപ്പാലിയിലെ ഹരിത കര്‍മസേനയും ഒതുങ്ങോട് അങ്കണവാടി യിലെ കുഞ്ഞുങ്ങളും തുക കൈമാറി. മന്ത്രി എം.ബി.രാജേഷ് ഏറ്റുവാങ്ങി. മികച്ച പ്രക ടനം കാഴ്ച വെച്ച പ്ലാറ്റൂണുകള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ,അസിസ്റ്റന്റ് കലക്ടര്‍ ഡോ.എസ്.മോഹനപ്രിയ എന്നിവര്‍ പങ്കെടുത്തു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പതാക ഉയര്‍ത്തി.