തെങ്കര :യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് 64-ാമത് സ്ഥാപകദിനം ആചരിച്ചു.യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗിരീഷ് ഗുപ്ത പതാക ഉയര്‍ത്തി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മനോജ് പാറോക്കോട്ടി ല്‍ അധ്യക്ഷനായി.നേതാക്കളായ സഹീല്‍ തെങ്കര,റോണോ ബാബു,അല്ലാ ബക്‌സ്, റോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.തത്തേങ്ങലത്ത് നടന്ന പതാക ദിനം എം.ഹംസ പതാക ഉയര്‍ത്തി.ഹാരിസ് തത്തേങ്ങലം,അഖില്‍,പ്രജിന്‍,ലത്തീഫ് വഴിപറമ്പില്‍,കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കൈതച്ചിറയില്‍ നടന്ന പതാകദിനത്തില്‍ ടി.കെ ഉമ്മര്‍, സലീം പി.കെ,ഹാരിസ്,സലീം,ഇസാന്‍,ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ആവശ്യമായ വീടു വെയ്ക്കുന്നതിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പഴയ പത്ര ശേഖരണത്തിനും തുടക്കം കുറിച്ചു.വയനാ ട്ടിലെ ദുരിത ബാധിതര്‍ക്കായി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നൂറില്‍പരം കുട്ടികള്‍ക്കുള്ള നോട്ടുബുക്കുകള്‍ ഉള്‍പ്പടെ അവശ്യസാധനങ്ങള്‍ നിയോജക മണ്ഡലം കമ്മിറ്റിയെ ഏല്‍പ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!