മണ്ണാര്‍ക്കാട് : സ്ത്രീശാക്തീകരണ പ്രവര്‍ത്തനമേഖലയില്‍ നൂറുകണക്കിന് യുവതികള്‍ ക്ക് സ്വയംതൊഴില്‍ പരിശീലനമൊരുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തിലിന്റെ സമഗ്ര പദ്ധതിയുടെ കീഴിലുള്ള ഫാമിലി എംപവര്‍മെന്റ് മിഷന് (ഫെം) ശ്രദ്ധേയമാകുന്നു. നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പു രോഗതി ലക്ഷ്യമിട്ടുള്ള ഉദ്യമത്തില്‍ വിവിധ തൊഴിലുകളിലാണ് പരിശീലനം നല്കു ന്നത്. കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള ജന്ശി ക്ഷന്‍ സന്സ്ഥാന് പാലക്കാടിന്റെ സഹകരണത്തോടെ ഇതിനകം മുന്നൂറോളം യുവ തികള്‍ക്ക് വിവിധ മേഖലകളില്‍ സ്വയംതൊഴില്‍ പരിശീലനം നല്കി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മണ്ണാര്‍ക്കാട് എന്‍.ഐ.ടി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ബാഗ് നിര്‍മാണം, ആഭരണനിര്‍മാണം, ടെക്സ്റ്റയില്‍സ് പ്രിന്റിങ്, എംബ്രോയ്ഡറിങ് എന്നിവയില്‍ പരിശീ ലനം നേടിയ 80പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്‍. ഹംസ സ്മാരക ഹാളില്‍ നടന്ന ഫെമിന്റെ രണ്ടാമത് കോണ്വൊക്കേഷന് പരിപാ ടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂ ര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. ജന്‍ ശിക്ഷന്‍ സന് സ്ഥാന് പ്രോഗ്രാം ഓഫിസര്‍ അഭിഷായി പദ്ധതി വിശദീകരണം നടത്തി. സമഗ്ര ഡയറ ക്ടര്‍ സഹദ് അരിയൂര്‍, കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി, സമഗ്ര കോര്‍ഡിനേറ്റര്‍മാരായ മുജീബ് മല്ലിയില്‍, നൗഷാദ് വെള്ളപ്പാടം, അഡ്വ.ഷമീര്‍ പഴേരി, ഫെം കോര്‍ഡിനേറ്റര്‍മാരായ ഷരീഫ് പച്ചിരീ, അധ്യാപികമാരായ സുജിമോള്‍, അനഘ എന്നിവര്‍ സംസാരിച്ചു.
