പരിസ്ഥിതി സൗഹൃദ ചാണകചട്ടികള്‍ നിര്‍മിച്ച് തിരുവിഴാംകുന്ന് ഫാം
സജീവ്.പി.മാത്തൂര്‍
മണ്ണാര്‍ക്കാട് : പരിസ്ഥിതി സൗഹൃദമായി വിത്തുകള്‍ മുളപ്പിക്കാനും തൈകള്‍വളര്‍ത്താ നും തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ചാണകം കൊണ്ട് നിര്‍മിക്കു ന്ന ചട്ടികളുമെത്തുന്നു. പൂക്കോട് വെറ്ററിനറി കോളജിലെ വെറ്ററിനറി ബിരുദവിദ്യാര്‍ ഥികള്‍ പരിശീലന കാലത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ചട്ടികള്‍ വിപണിയിലെത്തി ക്കാനാണ് ഒരുക്കം. ചാണകത്തിന്റെ ശരിയായ ഉപയോഗവും പുനരുപയോഗവും പ്രോ ത്സാഹിപ്പിക്കുകയും കാര്‍ഷിക മേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കുകയുമാണ് ലക്ഷ്യം. കന്നുകാലി ഫാമുകളില്‍ മാലിന്യ സംസ്‌കരണത്തിന് പുതിയ മാര്‍ഗം കൂടിയാണ് ചട്ടി നിര്‍മാണം വഴി സാധ്യമാവുകയെന്ന് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം മേധാവി എ.പ്രസാദ് പറഞ്ഞു.
സംഭവം സിമ്പിളാണ്..ബലമുള്ളതും
വളരെ ലളിതവും ചെലവുകുറഞ്ഞതുമാണ് നിര്‍മാണ രീതി. പ്രത്യേകം പോളിഹൗസി ലാണ് അസംസ്‌കൃതവസ്തുവായ ചാണകം ഉണക്കിയെടുക്കുന്നത്. പോളിഹൗസില്‍ കോ ഴികളെ തുറന്നുവിടുന്നതിനാല്‍ ഇവയ്ക്ക് തീറ്റയും ഉറപ്പുവരുത്താനാകുന്നു. തുള്ളിനന യിലൂടെയുള്ള കൃഷിയും പരീക്ഷിക്കുന്നുണ്ട്.
കലര്‍പ്പില്ലാതെ കുറഞ്ഞഅളവില്‍ ഈര്‍ പ്പം നിലനിര്‍ത്തിയെടുക്കുന്ന ചാണകം കുഴച്ച് പരുവമാക്കിയശേഷം സര്‍വകലാശാല ലഭ്യമാക്കിയ യന്ത്രത്തിലെ പ്രത്യേക അച്ചില്‍ നിറയ്ക്കും. തുടര്‍ന്ന് അച്ചിനെ ബന്ധിപ്പി ച്ചിട്ടുള്ള സിറ്റിയറിംഗ് വേഗതക്രമീകരിച്ച് തി രിക്കുന്നതോടെ ചട്ടിയായി രൂപാന്തരപ്പെ ടും. പിന്നീട് ഒരാഴ്ചക്കാലം വെയില്‍ കൊ ള്ളിച്ച് ബലപ്പെടുത്തും. ഒരു ചട്ടിയ്ക്ക് 500 ഗ്രാം തൂക്കം വരും. നിര്‍മിക്കാന്‍ നിലവില്‍ പത്ത് മിനുട്ട് സമയമെ ടുക്കുന്നുണ്ട്. 15 രൂപയാണ് ചെലവ്. 20 രൂപ നിരക്കില്‍ വില്‍ക്കാനുമാ കും. സര്‍വകലാശാ ലയുടെ കീഴിലുള്ള വില്‍പ്പ നകേന്ദ്രങ്ങള്‍ വഴി വില്‍പ്പനക്കെത്തി ക്കാനാണ് പദ്ധതി. ഈ ര്‍പ്പമുള്ള സ്ഥലങ്ങളില്‍ ആറ് മാസം വരെയും മറ്റിടങ്ങളില്‍ കൂടു തല്‍കാലവും ചട്ടികള്‍ കേടുകൂടാതെയിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. ബലമുള്ള തിനൊപ്പം തൈകള്‍ക്ക് ആവശ്യമായ വളവും കൂടി ലഭ്യമാകുമെന്ന പ്രത്യേകത കൂടി യുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഈ ചട്ടി നിര്‍മാണം ഇവിടെ മാത്രം
സര്‍വകലാശാലയ്ക്ക് കീഴിലുളള അഞ്ച് ഫാമുകളില്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ മാത്രമാണ് ചാണകം ഉപയോഗിച്ചുള്ള ചട്ടിനിര്‍മാണം നടക്കു ന്നത്. സ്ഥലസൗകര്യങ്ങളും ചാണകത്തിന്റെ ലഭ്യതയും കണക്കിലെടുത്താണ് തിരുവി ഴാംകുന്നിനെ തിരഞ്ഞെടുത്തത്. ഇതിനകം നൂറിലധികം ചട്ടികള്‍ നിര്‍മിച്ചുകഴിഞ്ഞു. പരിശീലന കാലത്തെ സംരഭകത്വവികസന പദ്ധതിയില്‍ സര്‍വകലാശാലയുടെ നിര്‍ദേ ശപ്രകാരമാണ് വെറ്ററിനറി ബിരുദ വിദ്യാര്‍ഥികളായ ദില്‍ഷ കരീം, ജ്യോതിലക്ഷ്മി വിജ യന്‍, കെ.പത്മ, നഹാരിക ശിവദാസ്, കെ.ഹൃദ്യ, ആതിരമുരളി എന്നിവര്‍ നിര്‍മാണപ്രവ ര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് പ്രൊഫ. അഖില. സി. തമ്പി, ഡോ.എസ്.പ്രമോദ്, സീനിയര്‍ ഫാം സൂപ്പര്‍വൈസര്‍ സുരേഷ് ബാബു എന്നിവ രാണ് നേതൃത്വം നല്‍കുന്നത്.
സാമൂഹ്യ വനവല്‍ക്കരണം, തോട്ടം മേഖലകള്‍, മറ്റ് കൃഷി യിടങ്ങളില്‍ തൈവളര്‍ ത്തുന്നതിന് പ്ലാസ്റ്റിക് കൂടകള്‍ ഒഴിവാക്കാന്‍ ചാണകചട്ടിയൊരു ബദലാകും. വലിയതോ തില്‍ നനവ് തട്ടാതെ വളര്‍ത്താന്‍ കഴിയുന്ന ചെടികള്‍ വെച്ച് ചട്ടി വീടിനകത്തും ഉപയോഗിക്കാം. വിപണയിലേക്കെത്തിക്കുന്നതോടെ ആവശ്യാ നുസരണം നിര്‍മിച്ചെ ടുക്കാനും പദ്ധതിയുണ്ട്. ഇതിനായി ഫാമിലെ തൊഴിലാളികളുട സേവനവും പ്രയോജന പ്പെടുത്തും. ഒരു വര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ക്കൊടു വിലാണ് ഫലപ്രദമാ യി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് ചാണകചട്ടി ഒരുക്കി യെടുത്തത്.