അലനല്ലൂര്‍ : യൂത്ത് കോണ്‍ഗ്രസ് 64-ാമത് സ്ഥാപകദിനത്തില്‍ എടത്തനാട്ടുകരയില്‍ കൊടിമരം സ്ഥാപിച്ച് 64 പതാകകള്‍ ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് അധ്യക്ഷനായി. കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് എം.സിബ്ഹത്തു ള്ള, അനു.എസ്.ബാലന്‍, ഷാഹിദ്, സിയാസ്, ഷമീം, രാജേഷ്, നിഷാദ്, ശ്രീജിന്‍, മുജീബ്, റഹ്മത്ത്, എന്‍.കെ.മുഹമ്മദ് ബഷീര്‍, നാസര്‍ കാപ്പുങ്ങല്‍, റസാഖ് മംഗലത്ത്, എം.പി. നൗഷാദ്, മഹ്ഫൂസ് റഹീം, ടി.കെ.ഷാജിദ്, ഏനു, അയ്യപ്പന്‍, അയൂബ്, യൂസുഫ്, ഹംസ, ഉമ്മര്‍, മുഹമ്മദ്, ടി.പി.ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു. വയനാട്ടിലെ ദുരിത ബാധിതര്‍ ക്കായി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നൂറില്‍പരം കുട്ടികള്‍ക്കുള്ള നോട്ടുബു ക്കുകള്‍ ഉള്‍പ്പടെ അവശ്യസാധനങ്ങള്‍ നിയോജക മണ്ഡലം കമ്മിറ്റിയെ ഏല്‍പ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!