അഗളി: കുടുംബശ്രീ അട്ടപ്പാടി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്ത് സമിതികള്‍ സംയുക്തമായി തദ്ദേശീയ ജനതയുടെ അന്താരാഷ്ട്രദിനാചരണം നടത്തി.
25 ഇനം ചീര, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ എന്നിവയില്‍ 250ലധികം വിഭവങ്ങളുടെ പ്രദര്‍ശനം, അട്ടപ്പാടിയിലെ പ്രായം കൂടിയ മൂപ്പന്മാരെയും, പ്രായം കൂടി യ അയല്‍ക്കൂട്ട അംഗങ്ങളെയും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെ യും, മികച്ച ജെ.എല്‍.ജി വനിതാ കര്‍ഷകരെയും, മികവ് തെളിയിച്ച യുവാക്കളെയും ആദരിക്കല്‍, ഗര്‍ഭിണികള്‍ക്കായുള്ള തായ്മനം പദ്ധതി പോസ്റ്റര്‍ പ്രകാശനം, ബ്രിഡ്ജ് കോ ഴുസ് സെന്ററിലേക്കുള്ള പഠനസാമഗ്രികളുടെ വിതരണം, ഘോഷയാത്ര എന്നിവ യും നടന്നു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയിലെ ആനിമേറ്റര്‍ മാര്‍, പഞ്ചായത്ത് സമിതി ഉദ്യോഗസ്ഥര്‍, അംഗങ്ങള്‍, പി.എം.യു. ഉദ്യോഗസ്ഥര്‍, സ്‌നേഹി താ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച അമ്പതിനായിരം രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
നാമ് ഏകില എന്നപേരില്‍ അഗളി ഇ.എം.എസ് ഹാളില്‍ നടന്ന ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി. ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ.മിഥുന്‍പ്രേം രാജ് മുഖ്യാഥിയായി. അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ മഹേശ്വരി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ സുരേഷ് കുമാര്‍, കുടുംബശ്രീ സ്‌പെഷ്യല്‍ പ്രൊജക്ട് അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ ബി.എസ്. മനോജ്, അട്ടപ്പാടി സി.ഡി.പി.ഒ. ജയന്തി,അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍, പുതൂര്‍ പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്തി എന്നിവര്‍ സംസാരിച്ചു.