അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായിക മേള ‘ഒളിമ്പിയ 2കെ24’ കോട്ടപ്പള്ള സ്‌കൂള്‍ മൈതാനിയില്‍ സമാപിച്ചു. കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 75 ഇനങ്ങളില്‍, യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ നിന്നായി 1500 കായിക താരങ്ങള്‍ പങ്കെടുത്തു. ഹൗസ് അടിസ്ഥാന ത്തില്‍ നടത്തിയ കായിക മേളയില്‍ യെല്ലോ ഹൗസ് 257 പോയി ന്റോടെ ഒന്നാം സ്ഥാനം നേടി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ സല്യൂട്ട് സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടില്‍, എക്സിക്യൂട്ടീവ് അംഗങ്ങ ളായ അബ്ദുസ്സലാം പടുകുണ്ടില്‍, റഫീഖ പാറോക്കോട്ട്, പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, സീനിയര്‍ അസിസ്റ്റന്റ് സി.പി. മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് അംഗം എം. അലി ഉദ്ഘാടനം ചെയ്തു. പി.ടി.എ. എക്സിക്യു ട്ടീവ് അംഗങ്ങളായ മഹ്ഫൂസ്, നാരായണന്‍ കൂട്ടി, പി. അബ്ദുസ്സലാം, പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന്‍ പി. റഹ് മത്ത് എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. കായികാധ്യാപകന്‍ എസ്. കാര്‍ത്തി, അധ്യാപകരായ ടി.യു. അഹമ്മദ് സാബു, പി. അബ്ദുല്‍ ലത്തീഫ്, സി.ജി. വിമല്‍, സി. ബഷീര്‍, കെ.ടി. സിദ്ധീഖ്, അബ്ദുള്ള, കെ യുനുസ് സലീം, കെ. ശിവദാസന്‍, വി.പി. അബുബക്കര്‍, ടി. ബി. ഷൈജു, ജിജേഷ്, സുനീഷ്, എം. അഷ്റഫ്, സി. നഫീസ, പി.എന്‍. ധന്യ, എ.ബി. പ്രജിഷ, സി. സക്കീന, ബി. ബി. ഹരിദാസ്, എ. സൗമിനി, ടി.കെ. സുനിത, രാധാ കൃഷ്ണന്‍, എം. സാനിര്‍, ടി. കരുണ, സാലിഹ, റിസ് വാന, അല്‍ഫിദ, കെ.വി. സീനത്ത്, കെ.പി. ശോഭന, പി. ദിവ്യ, മന്‍സൂര്‍ അലി തുടങ്ങിയര്‍ നേതൃത്വം നല്‍കി.