മണ്ണാര്‍ക്കാട് : 16 കിലോ കഞ്ചാവുമായി രണ്ട് പേരെ മണ്ണാര്‍ക്കാടും പൊലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. തെങ്കര മണലടി പേങ്ങാട്ടിരി മുഹമ്മദ് ഷെഫീഖ് (37), മണലടി കപ്പൂരാന്‍ വളപ്പില്‍ വീട്ടില്‍ ബഷീര്‍ (35) എന്നിവരാണ് പിടിയി ലായത്. മണലടിയിലുള്ള ബഷീറിന്റെ വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്. ചാക്കിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു. ഇന്ന് വൈകിട്ടോടെയാ യിരുന്നു സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസും ഡാന്‍സാഫും ചേര്‍ന്ന് മണലടി ബസ് സ്റ്റോപ്പ് ഭാഗത്ത് നില്‍ക്കുകയായിരുന്ന ബഷീറിനേയും ഷെഫീഖിനെയും ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ശേഖരം സംബന്ധിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇരുവരുമായി വീട്ടില്‍ പരിശോധന നടത്തി. ഇവിടെ നിന്നും കഞ്ചാവ് കണ്ടെത്തു കയായിരുന്നു. മണ്ണാര്‍ക്കാട് എസ്.ഐ. ടി.വി ഋഷിപ്രസാദ്, എ.എസ്.ഐ. പി.കെ. ശ്യാംകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.വിനോദ് കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ പി.ഷാലു വര്‍ഗീസ്, ഷിജിന, ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്.ഐ.സലാം എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!