തിരുവനന്തപുരം: കാസർകോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ ണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി.

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാർകുടി യിൽ, 14-ാം വാർഡിലെ ജിജി പുതിയപറമ്പിൽ, 10-ാം വാർഡിലെ വിനീത് (ലാലു) തെങ്ങുംപള്ളിൽ, മൂന്നാം വാർഡിലെ ഡെറ്റി ഫ്രാൻസിസ് എന്നിവരെയാണ് അയോഗ്യ രാക്കിയത്.  2020 ഡിസംബർ 30 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് നാലു പേരും അയോഗ്യരാക്കപ്പെട്ടത്. 16-ാം വാർഡിലെ അംഗം അഡ്വ.ജോസഫ് മുത്തോളി നൽകിയ പരാതിയിലാണ് കമ്മീഷന്റെ  ഉത്തരവ്.

എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് അംഗം നിസാർ മുഹമ്മദിനെ രണ്ട് വ്യത്യസ്ത കേസുകളിലാണ് അയോഗ്യനാക്കി കമ്മീഷൻ വിധികൾ പുറപ്പെടുവിച്ചത്. രണ്ടിലും പരാതി നൽകിയത് 13-ാം വാർഡിലെ അംഗം മിൽസി ഷാജിയാണ്. 2021 ൽ സെപ്തംബർ 15 ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസപ്രമേയത്തിനും, തുടർന്ന് 2021 ഒക്ടോബർ 20 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനും വിപ്പ് ലംഘിച്ച് വോട്ട് ചെയ്തുവെന്നത് കൂറുമാറ്റമായി വിലയിരുത്തിയാണ് കമ്മീഷന്റെ നടപടി.

പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് അംഗം എൻ.മുഹമ്മദ് ബഷീർ 2020 ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു വെങ്കിലും പിന്നീട് മറ്റൊരു രാഷ്ട്രീയപാർട്ടിയിൽ ചേർന്നത് കൂറുമാറ്റമായി വിലയി രുത്തിയാണ് കമ്മീഷൻ അയോഗ്യനാക്കിയത്. 13-ാം വാർഡിലെ അംഗം സുനിൽകുമാർ നൽകിയ ഹർജിയിലാണ് കമ്മീഷന്റെ വിധി.

അയോഗ്യരാക്കപ്പെട്ട അംഗങ്ങൾ നിലവിൽ അംഗമായി തുടരുന്നതിനും 2024 ജൂലൈ രണ്ട് മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും  തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!