പാലക്കാട് : വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിന് കീഴില്‍ സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു. പാലക്കാട് ഡിവിഷനിലെ എന്‍.ഡി.പി.എസ് ആന്റ് കണ്‍വെയന്‍സ് ഡിസ്‌പോസല്‍ കമ്മിറ്റി ചെയര്‍മാനായ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ.ഷിബു, കമ്മിറ്റി മെമ്പറായ പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മലമ്പുഴ ആനക്കലിലെ ഇമേജ് എന്ന സ്ഥാപനത്തിലെ ഇന്‍സിനേറ്ററില്‍ വെച്ച് തീ വെച്ചാണ് നശിപ്പിച്ചത്. സ്ഥാപനത്തിലെ ആധുനിക സൗകര്യമുള്ള പുക രഹിത ഡ്രൈ ടൈപ്പ് ഇന്‍സിനേറ്ററില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത രീതിയിലാണ് കഞ്ചാവ് നശിപ്പിച്ചത്. ഇമേജ് ഓപ്പറേഷണല്‍ മാനേജര്‍ പീറ്റര്‍ സാമുവല്‍, എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ശ്രുതി തോമസ്, ഓപ്പറേഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ജിനീഷ് രാജ്, പി എം നിഖില്‍, പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ നാരായണന്‍, അസിസ്റ്റന്റ് എക് സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.രജീഷ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗുരുവാ യൂരപ്പന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.അഭിലാഷ്, ടി എസ് അനില്‍കുമാര്‍, കെ.സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എ അരവിന്ദാക്ഷന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.
