തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിക്കുന്ന റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമഗ്ര ചര്‍ച്ച നടത്തിയതി നു ശേഷം മാത്രമേ ഈ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കൂയെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനു ശേഷം ഈ മേഖ ലയിലെ സംഘടനകളുമായി റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചകള്‍ നടക്കും. ഇതുമായി ബന്ധ പ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ യെന്ന് മന്ത്രി പറഞ്ഞു.
