അലനല്ലൂര്‍ : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 72-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് എടത്തനാട്ടുകര മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി 72 പതാകകള്‍ ഉയര്‍ത്തി കൊണ്ട് ആഘോഷിച്ചു. കോട്ടപ്പള്ള സെന്റ റിലാണ് ഒരേ സമയം മുതിര്‍ന്ന മുസ്ലിം ലീഗ് കാരണവര്‍ 72 പതാക കള്‍ ഉയര്‍ത്തിയത്. മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, ജില്ല പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, മഠത്തൊടി അലി, പടുകുണ്ടില്‍ ഹംസ ഹാജി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, സെക്രട്ടറി ഉണ്ണീന്‍ വാപ്പു, മേഖല പ്രസിഡന്റ് മഠത്തൊടി അബൂബ ക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തംക്കോട്ടില്‍, ട്രഷറര്‍ ഗഫൂര്‍ പാറോക്കോട്ട്, പടുവാന്‍പാടന്‍ ഹംസ, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, പി.സുല്‍ഫീക്കര്‍ അലി, പി.അന്‍വര്‍ സാദത്ത്, വാപ്പു തുവ്വശ്ശേരി, നാണി പൂളക്കല്‍, മൂസ പുലയക്കളത്തില്‍, സലാം, അഫ്‌സല്‍ കൊറ്റരായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!